പുതിയ ലാർജ് ലാംഗ്വേജ് മോഡലുമായി ഓപ്പൺ എഐ

പുതിയ ലാർജ് ലാംഗ്വേജ് മോഡലുമായി ഓപ്പൺ എഐ ഓപ്പൺ എഐയുടെ മറ്റ് ചില എഐ മോഡലുകളെ പോലെ ചിത്രങ്ങളും വീഡിയോകളും ശബ്ദവും തിരിച്ചറിയാൻ കഴിയുന്ന മൾട്ടി മോഡൽ എഐ അല്ല ഒ വൺ. എന്നാൽ മറ്റുള്ളവയേക്കാൾ കൂടുതൽ കൃത്യമായ ഉത്തരം നൽകാനുള്ള കഴിവ് ഇതിനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ചാറ്റ് ജിപിടിയുമായി പുതിയ ചാറ്റ് ആരംഭിച്ചാൽ, ചാറ്റ് വിൻഡോയ്ക്ക് മുകളിലായി ചാറ്റ് ജിപിടി ഓട്ടോ എന്ന ഓപ്ഷൻ കാണാം. ടാപ്പ് ചെയ്താൽ o1- mini മോഡൽ തിരഞ്ഞെടുക്കാം.

മുൻപ് ചാറ്റ്ജിപിടിയുടെ വിവിധ സബ്‌സ്‌ക്രിപ്ഷൻ എടുത്തവർക്ക് മാത്രമായി ലഭ്യമായിരുന്ന സേവനമാണിത്. ഇപ്പോൾ ചാറ്റ്ജിപിടിയുടെ സൗജന്യ ഉപഭോക്താക്കൾക്കെല്ലാം ഇത് ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ചോദിക്കുന്ന ചോദ്യങ്ങളെ വിവിധ ഭാഗങ്ങളാക്കി വിഭജിച്ച് വിശദമായി വിശകലനം ചെയ്യാൻ മനുഷ്യർക്ക് സമാനമായി ഈ പുതിയ എഐ മോഡലിനും സാധിക്കും. ഓപ്പൺ എഐയുടെ പുതിയ ലാർജ് ലാംഗ്വേജ് മോഡലും വലിയ ശ്രദ്ധ പിടിച്ചുപറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണ്‍ എഐ 2022ല്‍ പുറത്തിറക്കിയ ചാറ്റ് ജിപിടി ഇതിനകം ജനപ്രിയ എഐ അധിഷ്‌ഠിത പ്രോഗ്രാമാണ്. ചാറ്റ് ജിപിടിയും ലാർജ് ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കിയുള്ളതാണ്.