

ചെള്ളുകള്‍ പരത്തുന്ന ഒരു തരം വൈറസ് രോഗമാണ് കോംഗോ പനി. ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ വൈറസ് മൂലമുണ്ടാകുന്ന വൈറൽ രോഗം മൃഗങ്ങളുടെ രക്തം വഴി മനുഷ്യരിലേക്ക് പകരുന്നു. കന്നുകാലികളുമായി അടുത്തിടപഴകുന്ന ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ക്രിമിയൻ കോംഗോ ഹെമറേജിക് ഫിവർ ( സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂർണമായ പേര്.
2011 ജനുവരിയിൽ ഗുജറാത്തിലാണ് ആദ്യമായി കോംഗോ പനി സ്ഥിരീകരിച്ചത്. ആ സമയത്ത് അഹമ്മദാബാദിൽ നിന്ന് 7 കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നു. രോഗികളിൽ ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാർ, എന്നിവ ഉണ്ടാകാമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
കോംഗോ ഫീവർ (ക്രൈമീൻ – കോംഗോ ഹിമറാജിക് ഫീവർ) എന്ന വൈറസ് രോഗം മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന മാരക രോഗമാണ്. രോഗം പരത്തുന്നത് ഒരുതരം ചെള്ളാണ്. ഇവയുടെ കടിയിൽ കൂടി മൃഗങ്ങളിലെ രക്തം, ശ്രവം, കോശം എന്നിവയിൽ അണുക്കൾ പകരുന്നു. മൃഗങ്ങളുടെ സാമീപ്യംകൊണ്ട് മനുഷ്യരിലേക്കും രോഗം പടരുന്നു. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാൻ പറ്റും.
ഉയർന്ന പനി, കഠിനമായ തലവേദന, പേശി വേദന, തലകറക്കം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
രോഗം പുരോഗമിക്കുമ്പോൾ, രോഗലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാവുകയും, ഓക്കാനം, ഛർദ്ദി, വയറിളക്കം, എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ചില ആളുകൾക്ക് അവയവങ്ങളുടെ തകരാർ, കരൾ വലുതാകൽ, എന്നിവയും അനുഭവപ്പെടുന്നതായി വിദഗ്ധർ പറയുന്നു.
മസിലുകൾക്ക് കടുത്ത വേദന, നടുവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകൾക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ.