

വേനൽമഴ പെയ്തെങ്കിലും ചൂടും അസ്വസ്ഥതയും കുറയുന്നില്ല. മനുഷ്യനും മറ്റ് ജീവികൾക്കുമെന്നപോലെ പകൽ കടുത്ത ചൂടിൽ ഓടുന്ന വാഹനങ്ങൾക്കും വേണം അല്പം കരുതലെന്ന് മോട്ടോർവാഹന വകുപ്പ്. അങ്ങനെ ചെയ്‌താൽ അപകടമൊഴിവാക്കാം; വാഹനത്തിന്റെ ആയുസ്സും കൂടും.
- മർദം കൂടുതൽ വേണ്ട; പാർക്കിങ് തണലിലാക്കാം
- കൂളന്റിന്റെ അളവ് പരിശോധിക്കുക. കുറവാണെങ്കിൽ നിറയ്ക്കുക. കൂളന്റ് ചോരുന്നില്ലെന്ന് ഉറപ്പാക്കുക.
- വാഹനം തണൽ നോക്കി പാർക്ക് ചെയ്യുക.
- തണലില്ലെങ്കിൽ മൂടിയിടാൻ പറ്റുമെങ്കിൽ അത് ചെയ്യുക.
- കരിയിലകളോ തീപിടിക്കാൻ സാധ്യതയുള്ള മറ്റ് സാധനങ്ങളോ ഇല്ലാത്ത സ്ഥലം നോക്കി വേണം പാർക്കിങ്.
- പാർക്ക് ചെയ്‌തിട്ട് പോകുമ്പോൾ വിൻഡോ ഗ്ലാസ് അല്പം താഴ്ത്തിവെക്കുക.
- വായുസഞ്ചാരം ഉറപ്പാക്കാനാണിത്.
- തിരിച്ചുകയറുമ്പോൾ വിൻഡോ പൂർണമായും താഴ്ത്തി ചൂട് വായു പുറത്തുപോകാൻ അനുവദിക്കുക.
- എസിയുടെ ഫാൻ കാലിനെ അഭിമുഖീകരിക്കുന്ന രീതിയിൽ ക്രമീകരിച്ച് ഫാൻ പ്രവർത്തിപ്പിക്കുക. അല്പദൂരം കഴിഞ്ഞശേഷം മാത്രം എസി ഓണാക്കുക.
- തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, സാനിറ്റൈസർ, സ്പ്രേ, ഇന്ധനം തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക.
- ഇരുചക്ര വാഹനങ്ങളോടിക്കുന്നവർ ജാക്കറ്റ്, ഗ്ലൗസ്, സൺഗ്ലാസ് എന്നിവ ധരിക്കുക.
- വെള്ളം കുടിക്കുകയും ഇടയ്ക്ക് വിശ്രമിക്കുകയും വേണം. വാഹനത്തിനും വിശ്രമം നൽകുക.