ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ, അക്രമിയെ കൊന്നാല്‍ ഐപിസി 233 പ്രകാരം സംരക്ഷണം കിട്ടില്ല

ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അവളെ ഉപദ്രവിക്കുന്ന അക്രമിയെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ട് എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു പ്രചാരണമുണ്ട്. ഡിജിപിയുടെ മുന്നറിയിപ്പ് എന്ന പേരിലാണ് സന്ദേശം.

‘ D G P…..കേരളം ”മുന്നറിയിപ്പ്”
ഇന്ത്യന്‍ പീനല്‍ കോഡ് 233 പ്രകാരം,,,
ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയോ,, പീഡിപിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന് മനസ്സിലായാല്‍
അക്രമിയെ കൊല്ലാന്‍ ഉള്ള അവകാശം ആ പെണ്കുട്ടിക്കുണ്ട്,,,, കൊലപാതകത്തിന് കേസെടുക്കുകയില്ല’….. എന്നുള്ള ഫേസ്ബുക്ക്‌ പോസ്റ്റ് തികച്ചും വ്യാജമാണ്.

ഡിജിപി ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റുകളില്‍ പ്രചരിക്കുന്നതുപോലെ ഐപിസി 233 വകുപ്പ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്നതല്ല. ഇത് കള്ളനോട്ട് ക്രയവിക്രയവുമായി ബന്ധപ്പെട്ട ശിക്ഷയെക്കുറിച്ച് പ്രതിപാതിക്കുന്ന വകുപ്പാണ്.