ഗ്യാസ് സിലണ്ടറിന് മുകളിലായി രേഖപ്പെടുത്തിയ അക്കങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

നിത്യോപയോഗ സാധനമെന്ന നിലയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഗ്യാസ് സിലണ്ടറുകള്‍. ഇവ കാരണമുണ്ടാകാൻ സാദ്ധ്യതയുള്ള അപകടങ്ങൾ വളരെ വലുതാണ്. ചെറിയ ഒരു അശ്രദ്ധ ചിലപ്പോൾ ജീവനും സ്വത്തിനും പോലും വലിയ നാശനഷ്ടമുണ്ടാക്കിയേക്കാം. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒന്നാമത്തേത് ഗ്യാസ് സിലിണ്ടറുകൾക്ക് എക്സ്പയറി ഡേറ്റ് ഉണ്ട് എന്നുള്ളതാണ്. സിലിണ്ടറുകളുടെ മുകളിലായി രേഖപ്പെടുത്തിയിരിക്കുന്ന കോഡ് ആണ് എക്സ്പയറി ഡേറ്റ്. ഇത് കുറ്റിയിലുള്ള ഗ്യാസിനല്ല മറിച്ച് സിലിണ്ടറിനുള്ളതാണ്. ഉദാഹരണത്തിന് ഡി 30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കരുതുക. ഇതിലെ 30 എന്ന അക്കം 2030 എന്ന വർഷത്തെ സൂചിപ്പിക്കുന്നു. ഡി എന്നത് വർഷത്തിലെ നാലാം ക്വാർട്ടറിനെ സൂചിപ്പിക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ് ഈ പാദത്തിൽ വരുന്നത്. അപ്പോൾ ഡി30 എന്നാൽ 2030 ഒക്ടോബർ -ഡിസംബർ വരെയാണ് എക്സ്പയറി ഡേറ്റ്.

എ (ജനുവരി മുതൽ മാർച്ച് മാസം വരെ) ബി (ഏപ്രിൽ മുതൽ ജൂൺ വരെ) സി (ജൂലായ് മുതൽ സെപ്റ്റംബർ വരെ) എന്നിങ്ങനെയാണ്. ഗ്യാസ് സിലിണ്ടറിന് മാത്രമല്ല അതിൽ ബന്ധിപ്പിക്കുന്ന ഹോസിനും കാലാവധിയുണ്ട്. ഹോസിലെ പ്രത്യേകം രേഖപ്പെടുത്തിയ അക്കങ്ങളിൽ നിന്ന് അതും മനസ്സിലാക്കാൻ സാധിക്കും. വിവിധ കമ്പനികൾ അനുവദിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ വഴി വാട്‌സാപ്പിലൂടെയും ഗ്യാസ് ബുക്ക് ചെയ്യാൻ സംവിധാനമുണ്ടെങ്കിലും അധികമാരും ഈ സംവിധാനം ഉപയോഗിക്കാറില്ല. അതുപോലെ തന്നെ ഗ്യാസ് സിലിണ്ടർ ഒരിക്കലും ചെരിച്ച് എടുക്കാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.