റബറിന്റെ വില മുന്നൂറ് രൂപയായി ഉയര്‍ത്തില്ലെന്ന് കേന്ദ്ര മന്ത്രി. കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വില ഉയര്‍ത്തുന്നത് പരിഗണനയില്ലെന്നും അവര്‍ വ്യക്തമാക്കി. ഇറക്കുമതി നികുതി 30 ശതമാനമായി ഉയര്‍ത്തിയെന്നും മന്ത്രി അറിയിച്ചു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഇറക്കുമതി ചെയ്ത റബർ ആറ് മാസത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിബന്ധനയും കോംപൗണ്ട് റബറിന്റെ എക്സൈസ് ഡ്യൂട്ടി പത്തിൽ നിന്ന് 20 ശതമാനമാക്കിയെന്നും മന്ത്രി വിശദീകരിച്ചു.