രാമപുരം നാലമ്പല ദർശനം നടത്താൻ കോട്ടയം ജില്ലയിലെ ഡിപ്പോകളിൽനിന്ന് 17 മുതൽ പ്രത്യേക കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു. രാമപുരം പഞ്ചായത്തിൽ രാമപുരം, കൂടപ്പലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളിൽ യഥാക്രമം ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രിപ്പുകൾ ആരംഭിക്കുന്നത്.
രാമപുരം ശ്രീരാമക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് തിരിച്ചു അവിടെതന്നെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 17 കിലോമീറ്റർ ആണ് ആകെ ദൂരം. മുൻകൂട്ടി സീറ്റുകൾ ബുക്കുചെയ്യാം. അമ്പത് പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ഉദ്യോഗസ്ഥരും രാമപുരം നാലമ്പല കമ്മിറ്റി ഭാരവാഹികളും കോട്ടയത്ത് അവലോകനയോഗം ചേർന്നു. അന്വേഷണങ്ങൾക്ക് ജില്ലാ കോ -ഓർഡിനേറ്റർ: 9447223212 കോട്ടയം: 9746974853 ചങ്ങനാശേരി: 7510112360 വൈക്കം: 9995987321 പാലാ: 8921531106 ഈരാറ്റുപേട്ട: 9947136444