Tag: weather

കര മാത്രമല്ല, കടലും ചുട്ടുപൊള്ളുന്നു, മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു

കരയിലെ ജീവികളെപ്പോലെത്തന്നെ ചൂടിൽ ചുട്ടുപൊള്ളുകയാണ് കടലിൽ മീനുകളും. സമുദ്രോപരിതലത്തിൽ ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു. ഇന്ധനച്ചെലവ് പോലും കിട്ടാതെ വരുന്നതോടെ കടലിൽ പോകാനാവാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ. മീൻ കുറയുന്ന രണ്ട് മാസങ്ങൾക്ക് ശേഷം പഴയ സ്ഥിതിയിലേക്ക് കടൽ തിരിച്ചുവരേണ്ട സമയമാണിത്…..

താപനില 35 ഡിഗ്രി: ചുട്ടുപൊള്ളി കൊച്ചി

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ്‌ പ്രകാരം രാജ്യത്ത്‌ വെള്ളിയാഴ്‌ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിൽ. 35 ഡിഗ്രി സെൽഷ്യസാണ്‌ കൊച്ചിയിൽ രേഖപ്പെടുത്തിയത്‌. വെള്ളിയാഴ്‌ച ഏറ്റവും കുറഞ്ഞ ചൂട്‌ രേഖപ്പെടുത്തിയത്‌ കിഴക്കൻ രാജസ്ഥാനിലെ സികറിലാണ്‌, 2.8 ഡിഗ്രി സെൽഷ്യസ്‌. സാധാരണഗതിയിൽ ഡിസംബറിൽ….

ഒറ്റയടിക്ക് കേരളത്തിൽ കൂടിയ ചൂടിൻ്റെ കണക്ക് അമ്പരപ്പിക്കും, വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 27 – 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 – 33 ഡിഗ്രി സെൽഷ്യസിലേക്കാണ് ഉയർന്നത്…..

2023 വരൾച്ചാവർഷം; മഴക്കുറവ്‌ തുടരുന്നത്‌ ഭൂഗർഭ ജലവിതാനത്തെ ബാധിച്ചു

മഴക്കുറവ്‌ തുടരുന്നതിനാൽ 2023 വരണ്ട വർഷമായിരിക്കുമെന്ന്‌ റിപ്പോർട്ട്‌. കഠിന വരൾച്ച ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ട്‌ പറയുന്നു. 2022 മൺസൂൺ മുതൽ മഴക്കുറവ്‌ തുടരുന്നത്‌ ഭൂഗർഭ ജലവിതാനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്‌. ഒക്‌ടോബർ –….

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്നത്തെ അവധി, പരീക്ഷാ മാറ്റം, മുന്നറിയിപ്പുകൾ ഇങ്ങനെ…

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും…..

കാലവർഷം അറബിക്കടലിൽ എത്തി; ഒപ്പം ന്യൂനമർദ്ദ സാധ്യതയും

തെക്കു പടിഞ്ഞാറൻ കാലവർഷത്തിനു മുന്നോടിയായി അറബിക്കടലിൽ മേഘങ്ങൾ രൂപപ്പെട്ടു തുടങ്ങി. ഇതോടൊപ്പം അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും തെളിഞ്ഞു. തെക്ക് കിഴക്കൻ അറബിക്കടലിൽ കാലവർഷത്തിന് മുന്നോടിയായി ജൂൺ 5ന് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ….

കനത്ത കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

കനത്ത കാറ്റിനും മഴയക്കും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മെയ്‌ 26 മുതൽ 28 വരെ….