Tag: supreme court

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി

ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി പറഞ്ഞു. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ….

ടിവി ചാനലുകളെ നിയന്ത്രിക്കണം, മാർഗനിർദേശം പുറപ്പെടുവിക്കും ; ഇടപെട്ട് സുപ്രീംകോടതി

വാർത്താചാനലുകൾ ഉൾപ്പെടെയുള്ള ടിവി ചാനലുകളെ നിയന്ത്രിക്കാൻ വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങൾകൊണ്ട്‌ കാര്യമില്ലെന്നും മൊത്തം ചട്ടക്കൂട്‌ ശക്തിപ്പെടുത്താൻ ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. ചട്ടങ്ങൾ കൂടുതൽ കർശനമാക്കാതെ ചാനലുകൾ….

പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ല: സുപ്രീംകോടതി

പ്രൈമറി തലത്തിലുള്ള അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തി 2018 ജൂണ്‍ 28ന് പുറപ്പെടുവിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ((എന്‍സിടിഇ) വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീം….

ഇഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി

ഇഡി ഡയറക്ടർ സ്ഥാനത്ത് എസ് കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകി. കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയാണ് കാലാവധി ഒരിക്കൽ കൂടി നീട്ടുന്നതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇനി വീണ്ടും കാലാവധി നീട്ടില്ലെന്നും വ്യക്തമാക്കി. അതിനായി ഒരു അപേക്ഷയും….

കൊവിഡ് കാല സൗജന്യ കിറ്റിൽ സുപ്രീംകോടതി ഉത്തരവ്; റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം

കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാതിരുന്ന സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പത്തുമാസത്തെ….

ഇഡി ഡയറക്ടറെ മാറ്റണം, കാലാവധി നീട്ടിയത് റദ്ദാക്കി സുപ്രീം കോടതി

ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായിരുന്നു ഹർജി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് നിർദ്ദേശം നൽകി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ….