Tag: supreme court

ബില്ലുകള്‍ക്ക് സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത് ഉള്‍പ്പെടെ 14 ചോദ്യങ്ങള്‍ രാഷ്ട്രപതി ഉന്നയിച്ചു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ്….

ജസ്റ്റീസ് ബി ആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ.ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 10 മണിയോടെ രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ‍്ഞ. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസാകുന്ന….

21 ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിട്ട് സുപ്രീം കോടതി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി. അപക്‌സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. സുപ്രിംകോടതിയിലെ 33 ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ്….

52-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി ആർ ​ഗവായിയെ നിയമിച്ച് രാഷ്‌ട്രപതി

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ (ബി.ആർ. ഗവായി) നിയമിക്കുന്നതിന് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. മെയ് 13 ന് വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിൻഗാമിയായി ജസ്റ്റിസ് ബി ആർ….

വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി

നിലവില്‍ വഖഫായ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ​ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷൻ ചെയ്യാന്‍ പാടില്ലെന്നാണ്….

‘രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം’; സുപ്രിം കോടതി

ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം. ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രിം കോടതി നിർദേശിച്ചു. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി….

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി….

സംസ്ഥാനത്ത് ഇനി ഭൂമി തരംമാറ്റത്തിന് ചെലവേറും, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

സംസ്ഥാനത്ത് ഇനി ഭൂമി തരംമാറ്റത്തിന് ചെലവേറും. 25 സെന്റിൽ അധികമാണെങ്കിൽ മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സർക്കുലർ സുപ്രീം കോടതി ശരിവച്ചു. ഭൂമി തരംമാറ്റ ഫീസിൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ….

ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹി സംഘടനകളുടെ ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്. കേസിൽ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി….

ക്രെഡിറ്റ് കാർഡിൽ ഉയർന്ന പലിശ വാങ്ങാം; ശരിവെച്ച് സുപ്രീംകോടതി

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ക്രെഡിറ്റ് കാർഡ് പലിശാ പരിധി 30 ശതമാനമായി….