Tag: sabarimala

ശബരിമല പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാർ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി ഉള്ളടക്കത്തിൽ നടുക്കം….

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഉപദേവതാ നടകളിലും ദീപം തെളിയിച്ച ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും…..

ശബരിമല തീർത്ഥാടകർക്ക് ഇൻഷ്വറൻസ് പരിരക്ഷ

ശബരിമലയിലെത്തുന്ന ഭക്തർക്കും ദേവസ്വം ജീവനക്കാർക്കും അപകട ഇൻഷ്വറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തരുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ പരിധിയിൽ അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ്….

ഈ മണ്ഡലകാലത്ത് മല ചവിട്ടിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

ശബരിമല മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണ് ദേവസ്വം ബോര്‍ഡും പോലീസും അറിയിച്ചു. കൃത്യമായി പറഞ്ഞാല്‍….

ശബരിമലയിൽ വൻ തിരക്ക്: മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു, സ്പോട് ബുക്കിംഗ് ഒഴിവാക്കും

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000….

ശബരിമല തീര്‍ത്ഥാടനം: കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്

ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ്, നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള….

‘ശബരിമല തീർഥാടകർ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്’: വനം വകുപ്പ്

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ചില മൃഗങ്ങൾ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്…..

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: ആചാരം ലംഘിച്ച പോലീസുകാർക്ക് ശിക്ഷ നല്ലനടപ്പ് പരിശീലനം

ശ്രീകോവിൽപോലെ ഭക്തർ പവിത്രമായി കരുതുന്ന പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പോലീസുകാർക്കെതിരെ നടപടി. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത എസ്എപി ക്യാമ്പിലെ 23 പോലീസുകാർക്ക് കണ്ണൂർ ‘കെഎപി 4 ‘ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദേശം നൽകി. തീവ്ര പരിശീലനം….

പതിനെട്ടാം പടിയിലെ പോലീസ് ഡ്യൂട്ടി

മിനിറ്റില്‍ 70ല്‍ അധികം തീര്‍ഥാടകര്‍ വരുന്ന പതിനെട്ടാം പടിയിൽ നിൽക്കുന്ന പോലീസുകാരുടെ ജോലിസമയം ക്രമീകരിച്ചത് കഴിഞ്ഞ ദിവസമാണ്. നേരത്തെ ഇരുപത് മിനിറ്റും ജോലിയും 40 മിനിറ്റ് വിശ്രമവും ആയിരുന്നു. കഴിഞ്ഞ ദിവസമാണ് 15 മിനിറ്റ് ജോലിയും അരമണിക്കൂര്‍ വിശ്രമവും ആക്കി മാറ്റിയത്…..

ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5000 പേർക്ക് വിരി വെക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ്….