Tag: rbi

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന് പിന്നാലെ, നയം വ്യക്തമാക്കി ആർബിഐ ​ഗവർണർ

നാല് പ്രധാന ബാങ്കിങ് ഇതര സ്ഥാപനങ്ങളെ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കിയ നടപടിയിൽ പ്രതികരണവുമായി റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ്. റിസർവ് ബാങ്ക് പൊലീസിനെപ്പോലെയല്ല പ്രവർത്തിക്കുന്നതെന്നും എന്നാൽ പണവിപണിയിൽ കർശനമായ ജാ​ഗ്രത പുലർത്തുകയും നടപടികൾ സ്വീകരിക്കേണ്ട സമയത്ത് കൈക്കൊള്ളുകയും ചെയ്യുമെന്ന് അദ്ദേഹം….

യുഎൽഐ: വായ്പാവിതരണത്തിന് ആർബിഐ-യുടെ ഏകീകൃത പ്ലാറ്റ്ഫോം

യുപിഐ ആപ്പുകളിലൂടെ എളുപ്പത്തില്‍ പണം അയക്കുന്നതുപോലെ, തടസ്സമില്ലാതെ വായ്പ നൽകാൻ റിസര്‍വ് ബാങ്ക് ഏകീകൃത വായ്പാ പ്ലാറ്റ്ഫോം (യുഎൽഐ) കൊണ്ടുവരുന്നു. ഭൂ ഉടമസ്ഥതാ വിവരം, ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് വിവരം എന്നിവ അതിവേ​ഗം വിശകലനം ചെയ്താകും പ്ലാറ്റ്ഫോം പ്രവർത്തിക്കുക. വായ്പ….

തുടർച്ചയായി രണ്ടാം തവണയും ആ​ഗോള നേട്ടം സ്വന്തമാക്കി ആർബിഐ ഗവർണർ

റിസർവ് ബാങ്ക്  ഗവർണർ ശക്തികാന്ത ദാസിനെ അമേരിക്കയിലെ ‘ഗ്ലോബൽ ഫിനാൻസ്’ മാഗസിൻ ആഗോളതലത്തിലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് ദാസ് ഈ നേട്ടം കൈവരിക്കുന്നത്. ‘എ+ ‘ റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിലാണ്….

ചെക്ക് ക്ലിയറൻസ് നടപടികൾ വേഗത്തില്‍ പൂർത്തിയാക്കാൻ ബാങ്കുകളോട് ആർബിഐ നിർദ്ദേശം

ചെക്ക് ക്ലിയറൻസ് നടപടികൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ റിസർവ് ബാങ്ക്  മോണിറ്ററി പോളിസി കമ്മിറ്റി ബാങ്കുകളോട് നിർദ്ദേശിച്ചു.   എംപിസിയുടെ ദ്വൈമാസ പണനയ അവലോകന യോഗ തീരുമാനം പ്രഖ്യാപിക്കവെ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചെക്ക് സ്കാൻ ചെയ്ത് ….

അനധികൃത വായ്പ ആപ്പുകൾക്ക് പൂട്ട് വീഴും; നിയന്ത്രണം കടുപ്പിക്കാൻ ആർബിഐ

ഡിജിറ്റൽ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി റിസർവ് ബാങ്ക്. അനധികൃത ആപ്പുകൾ മൂലമുണ്ടാകുന്ന  പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്‍കുന്ന  സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ ആർബിഐക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നിർദേശിച്ചിട്ടുണ്ട്. കൂണുപോലെ….

2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ജൂൺ 28 വരെയുള്ള കണക്ക് പ്രകാരം ഇനി തിരിച്ചെത്താനുള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആർബിഐ അറിയിച്ചു. കഴിഞ്ഞവർഷം….

ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ച് ആര്‍ബിഐ

ബ്രിട്ടനില്‍ സൂക്ഷിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. വരും മാസങ്ങളിൽ സമാനമായ അളവിൽ….

കീറിയ കറൻസി കയ്യിലുണ്ടോ? മാറ്റി നല്‍കിയിലെങ്കിൽ ബാങ്കുകൾക്ക് പണികിട്ടും

പലപ്പോഴും കറൻസി ഉപയോഗിക്കുമ്പോൾ കേടായ നോട്ടുകൾ ലഭിച്ചാൽ അല്ലെങ്കിൽ കൈയ്യിലുള്ളവ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത വിധമായാൽ എന്തുചെയ്യും? ആർബിഐ മാർഗ്ഗനിർദ്ദേശ പ്രകാരം ബാങ്കുകൾക്ക് കേടായ കറൻസി നോട്ടുകൾ മാറ്റാം. ഒരു ബാങ്കുകൾക്കും അത് നിരസിക്കാനുള്ള ഓപ്ഷൻ ഇല്ല. കീറിയതോ ഒട്ടിച്ചതോ….

യുഎസിൽ പലിശ കുറയ്ക്കുന്നത് വൈകും; ഇന്ത്യക്കും തിരിച്ചടി

പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്നുള്ള സൂചനകൾ നൽകി യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. പണപ്പെരുപ്പം പൂർണമായി നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അടുത്തിടെ പുറത്തു വന്ന കണക്കുകൾ  ആത്മവിശ്വാസം നൽകുന്നില്ലെന്ന് ജെറോം പവൽ വ്യക്തമാക്കി. പലിശ കുറയ്ക്കുന്നതിന് പ്രതീക്ഷിച്ചതിലും….

നാലാം തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.5% തന്നെ

നാലാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 6.5% ആയി നിലനിർത്തി. 2024 ന്റെ പകുതിയോടെ മാത്രമേ സെൻട്രൽ ബാങ്ക് നിരക്ക് ഇളവ് പ്രഖ്യാപിക്കൂ എന്നാണ് പുറത്ത് വരുന്ന വിവരം. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിനും സമീപകാല പലിശനിരക്ക് വർദ്ധനയുടെ….