Tag: rain

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ട് ജില്ലകളിലെ നിശ്ചിത ഇടങ്ങളിൽ അവധി

സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപനം തുടരുന്നു. ഏറ്റവും ഒടുവിലായി ഇന്ന് അവധി പ്രഖ്യാപിച്ചത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും….

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെന്നത് ആശ്വാസമാണ്. എന്നാൽ നാല് ജില്ലകളിൽ യെല്ലോ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ….

കേരളത്തിൽ വീണ്ടും മഴ അറിയിപ്പ്; 2 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്…..

ഇന്നും പെരുമഴ; സംസ്ഥാനത്ത് 5 ജില്ലകളിൽ അവധി, 2 ജില്ലകളിൽ ഭാഗീക അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിലെ….

സംസ്ഥാനത്ത് ഇന്നും പെരുമഴ തന്നെ; അതിശക്ത മഴ ആറ് ജില്ലകളിൽ, 12 ജില്ലകളിലും മുന്നറിയിപ്പ്

വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ യെല്ലോ അലേര്‍ട്ടാണ്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ….

പനി കൂടുന്നു;15 ഹോട്‌സ്‌പോട്ടുകൾ

മഴ ശക്തമായതോടെ കോട്ടയം ജില്ലയിലെ പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി തുടങ്ങിയവ ചികിത്സിക്കാനായി നൂറുകണക്കിന്‌ പേരാണ്‌ ദിവസവും ജില്ലയിലെ വിവിധ ആശുപത്രികളിൽ എത്തുന്നത്‌. ജൂൺ മാസത്തിൽ മാത്രം 14316 പേരാണ്‌ ചികിത്സ തേടിയത്‌. ഇതിൽ 30….

കാലവർഷം ശക്തം, 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം കനത്തു.12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, വയനാട് ഒഴിക്കെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 9 ജില്ലകളിൽ….

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധന തൊഴിലാളികൾക്ക് മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ദിവസം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22-06-2023 മുതൽ 26-06-2023 വരെയാണ് ജാഗ്രതാ നിർദ്ദേശം. കേരള – കർണാടക….

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം,….

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്

സംസ്ഥാനത്തു ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ കാലവർഷം….