Tag: monsoon

തുലാവര്‍ഷം: രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും ശരാശരിയില്‍ കൂടുതല്‍ മഴ

ഇക്കുറി കാലവര്‍ഷം ചതിച്ചപ്പോള്‍ രക്ഷയായി തുലാവര്‍ഷം. സംസ്ഥാനത്ത് തുലാവര്‍ഷം ലഭിക്കേണ്ട മഴയില്‍ 37 ശതമാനം അധികം ലഭിച്ചു. കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയില്‍ ഗണ്യമായ കുറവുണ്ടായത് ആശങ്കക്കിടയാക്കിയിരുന്നു. എന്നാല്‍, തുലാവര്‍ഷം ലഭിക്കേണ്ട മഴയില്‍ വര്‍ധനവുണ്ടായതോടെ വരള്‍ച്ചാ ഭീതി ഒഴിഞ്ഞേക്കും. വയനാട്, ഇടുക്കി ഒഴികെയുള്ള….

ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലത്ത് ഇന്നലത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ നിന്ന് മൂന്ന് ഡിഗ്രി വരെ ഇന്ന് ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ സാധാരണ താപനിലയേക്കാൾ….

കര്‍ക്കിടകം അവസാനിക്കുന്നു; 43 ശതമാനം മഴയുടെ കുറവ്

കര്‍ക്കിടകം അവസാനിക്കാറായിട്ടും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ അതീവ ദുര്‍ബലമായി തുടരുന്നു. സംസ്ഥാനത്ത് ഒരു ജില്ലയിലും സാധാരണ മഴ ലഭിച്ചിട്ടില്ല. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 13 വരെയുള്ള കാലയളവില്‍ സംസ്ഥാത്ത് മഴയുടെ ലഭ്യതയില്‍ 43 ശതമാനം മഴയുടെ കുറവാണ് കേന്ദ്ര കാലാവസ്ഥ….

കടന്നുപോയത്‌ അരനൂറ്റാണ്ടിലെ ഏറ്റവും മഴ കുറഞ്ഞ ജൂൺ

കടന്നുപോയത്‌ നാൽപ്പത്തേഴ്‌ വർഷത്തിനിടെ സംസ്ഥാനത്ത്‌ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജൂൺ മാസം. 648 മി.മീ. മഴ ലഭിക്കേണ്ടിടത്ത്‌ 260. മി.മീ. മാത്രമാണ്‌ ലഭിച്ചത്‌. 1900 നുശേഷം ഏറ്റവും കുറവ്‌ മഴ ലഭിച്ച മൂന്നാമത്തെ ജൂണുമാണ്‌ ഇത്‌. 1962ൽ 224.9 മി.മീ,….

സംസ്ഥാനത്തെ മഴ സാഹചര്യം ശക്തമാകുന്നു, ഇന്നും ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് 4 ദിവസം വ്യാപകമായി ഇടിമിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നടക്കം അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയിലാണ് യെല്ലോ അല‍ർട്ട്….

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന….

മോക്ക ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റാകും, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ….