Tag: kottayam

ജോസ് പുത്തൻകാല കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻ കാല കോട്ടയം ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർത്ഥി റെജി എം ഫിലിപ്പോസിനെ പരാജയപ്പെടുത്തിയാണ് ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെട്ടത്. ജോസ് പുത്തൻ കാലയ്ക്ക് 14 വോട്ടും , യു….

ചുട്ടുപൊള്ളി കോട്ടയം; ചൂടിൽ റെക്കോർഡുകളിട്ട് ജില്ലയിലെ സ്ഥലങ്ങൾ

സംസ്ഥാന കാലാവസ്‌ഥ വകുപ്പിന്‍റെ കണക്കു പ്രകാരം ഈ മാസം പല ദിവസങ്ങളിലും സംസ്‌ഥാനത്ത് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയതു വടവാതൂരിലാണ്. കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം 27നു രാജ്യത്തെ സമതല പ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കോട്ടയത്തും….

നവകേരള സദസ്സ് കോട്ടയം ജില്ലയിലെ പരിപാടികൾ ഇങ്ങനെ

ഡിസംബർ 12 ചൊവ്വ, ഉച്ചകഴിഞ്ഞ് 3:00– മുണ്ടക്കയം (പൂഞ്ഞാർ മണ്ഡലം) സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ട്, മുണ്ടക്കയം വൈകിട്ട് 4:00 പൊൻകുന്നം (കാഞ്ഞിരപ്പള്ളി മണ്ഡലം) ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, പൊൻകുന്നം വൈകിട്ട് 5:00 പാലാ (പാലാ മണ്ഡലം)….

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാനൊരുങ്ങി റെയിൽവേ

ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാമെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴയിൽ യാത്രക്കാരുടെ സംഘടനകളുടെ പേരിൽ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണിത്. ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴി തന്നെയാക്കും. ജനപ്രതിനിധികൾ, പൗരപ്രമുഖർ, സംസ്ഥാന….

ടൈംസ് ആഗോള റാങ്കിങ്‌ : എംജി സർവകലാശാല രാജ്യത്ത് രണ്ടാമത്‌

ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിൽ എംജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌. ടൈംസ്‌ റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയാണ്‌ എംജി ഇടം നേടുന്നത്. രാജ്യത്ത് ഒന്നാം സ്ഥാനം ബാംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്‌(ഐഐഎസ്‌സി). തമിഴ്നാട്ടിലെ അണ്ണാ….

പനി പടരുന്നു; സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചു

എം.ജി സര്‍വകലാശാലയിലെ ഹോസ്റ്റലുകളില്‍ പനി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രോഗപ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന്(സെപ്റ്റംബര്‍ 20) മുതല്‍ സെപ്റ്റംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചിടും. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍….

സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിന് ധനസഹായം

ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 2023 – 24 വർഷത്തിൽ കോട്ടയം ജില്ലയിൽ സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിന് ധനസഹായം ലഭിക്കുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 3 വർഷത്തിൽ താഴെ പ്രായമുള്ള 50 എണ്ണത്തിലധികം തേക്ക്, ചന്ദനം, ആഞ്ഞിലി, പ്ലാവ്,….

കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കും

സാങ്കേതിക കാരണങ്ങളാല്‍ താൽകാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ അവസാനം പുനരാരംഭിക്കുമെന്ന് തോമസ് ചാഴികാടന്‍ എംപിയെ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി കോട്ടയത്ത് പകരം പുതിയ കെട്ടിടത്തിൽ….

കോട്ടയം പാതയിൽ നിയന്ത്രണം; ആറ്‌ തീവണ്ടികൾ ഇന്ന് ആലപ്പുഴ വഴി

പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് തീവണ്ടികൾ ചൊവ്വാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോർത്ത് സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്ത് ആധുനിക സജ്ജീകരണം ഏർപ്പെടുത്തുകയാണ്. തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഈ ഭാഗത്ത്….

ഭക്ഷ്യസുരക്ഷാ പരിശോധന: 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കോട്ടയം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടുദിവസം നടത്തിയ പ്രത്യേക പരിശോധനയിൽ 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചവയും ലൈസൻസ് എടുക്കേണ്ട വിഭാഗത്തിലായിട്ടും രജിസ്‌ട്രേഷൻ മാത്രമായി പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങളാണ് പൂട്ടിയത്. ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം….