Tag: kochi

മികച്ച ജീവിതനിലവാരം: വൻ നഗരങ്ങളെ പിന്തള്ളി കോട്ടയം ഉള്‍പ്പെടെ കേരളത്തിലെ നാല് സ്ഥലങ്ങൾ

ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണെന്ന് ഓക്സ്‌ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്‌ഥിതി, ഭരണം എന്നീ 5 മേഖലകളിൽ പഠനം നടത്തിയാണ് ഓക്സ്‌ഫഡ്….

താപനില 35 ഡിഗ്രി: ചുട്ടുപൊള്ളി കൊച്ചി

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ്‌ പ്രകാരം രാജ്യത്ത്‌ വെള്ളിയാഴ്‌ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിൽ. 35 ഡിഗ്രി സെൽഷ്യസാണ്‌ കൊച്ചിയിൽ രേഖപ്പെടുത്തിയത്‌. വെള്ളിയാഴ്‌ച ഏറ്റവും കുറഞ്ഞ ചൂട്‌ രേഖപ്പെടുത്തിയത്‌ കിഴക്കൻ രാജസ്ഥാനിലെ സികറിലാണ്‌, 2.8 ഡിഗ്രി സെൽഷ്യസ്‌. സാധാരണഗതിയിൽ ഡിസംബറിൽ….

ഹെലികോപ്‌റ്റർ വഴി വീണ്ടും അവയവമാറ്റം; ദാനം ചെയ്യുന്നത് സ്റ്റാഫ് നേഴ്സിൻ്റെ അവയവങ്ങൾ

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് ഹെലികോപ്ടര്‍ വഴി എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള….

‘മറൈന്‍ ഡ്രൈവിലേക്ക് രാത്രി 10 കഴിഞ്ഞാല്‍ പ്രവേശനമില്ല’, പുതിയ തീരുമാനങ്ങളുമായി കൊച്ചി മേയർ

മറൈന്‍ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ തീരുമാനങ്ങളുമായി കൊച്ചി കോര്‍പ്പറേഷന്‍. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ മറൈന്‍ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. മറൈന്‍….

ഗതാഗത സൗകര്യം ഒരുകുടക്കീഴിലാക്കാൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്

വിവിധ ഗതാഗതസൗകര്യങ്ങൾ ഒരുകുടക്കീഴിൽ അണിനിരത്തുന്ന കേരള ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് സ്ഥാപിക്കും. ഇതിനായി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) സംസ്ഥാന ഗതാഗത വകുപ്പുമായി ധാരണപത്രം ഒപ്പുവച്ചു. പരിധികളില്ലാത്ത സഞ്ചാരസേവനങ്ങൾക്കായി എല്ലാ ഗതാഗതസംവിധാനങ്ങളും ഓപ്പൺ നെറ്റ്‌വർക്കിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി…..

കൊച്ചിയിൽ നിന്ന് വിയറ്റ്‌നാമിലേക്ക്‌ നേരിട്ട്‌ വിമാനം അടുത്ത മാസം മുതൽ

വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിക്കും കൊച്ചിക്കുമിടയിൽ വിയറ്റ്ജെറ്റ് വിമാനങ്ങളുടെ നേരിട്ടുള്ള സർവീസ്‌ ആഗസ്ത്‌ 12-ന് തുടങ്ങും. ഇന്ത്യക്കും വിയറ്റ്നാമിനും ഇടയിൽ ആഴ്ചയിൽ 32 വിമാനങ്ങൾവരെയാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം, സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ എന്നിവ വർധിക്കും. കൊച്ചിക്കും ഹോചിമിൻ സിറ്റിക്കുമിടയിൽ തിങ്കൾ, ബുധൻ,….