Tag: kerala

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെ

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം….

നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്

നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്. മേയ് 5നാണ് കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത്. ഒരു മാസത്തോളം സർവീസ് കുഴപ്പമില്ലാതെ പോയി. യാത്രക്കാർ കുറഞ്ഞതോടെ സർവീസ് ഇടയ്ക്കിടെ റദ്ദാക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ….

ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എല്ലാം വീട്ടിലിരുന്ന് ചെയ്യാനായി ഒറ്റപോർട്ടൽ

ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടന്നിരുന്ന ഭൂ സേവനങ്ങൾ ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാനാകുമെന്നതാണ് നേട്ടം. ഭൂമിയിടപാടിന് മുൻപായി വിൽക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ തണ്ടപ്പേർ സർട്ടിഫിക്കറ്റിന്….

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 400  രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680  രൂപയാണ്. വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണ്ണവില ഇനിയും ഉയരും എന്നുള്ള സൂചനയാണ് ഉള്ളത്. സംസ്ഥാനത്ത് വിവാഹ സീസൺ….

ആഗസ്റ്റ് 21 ന് ഭാരത് ബന്ദ്, പൊതുഗതാഗതം തടസപ്പെടും, കേരളത്തെ ബാധിക്കുമോ?

ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി ആഗസ്റ്റ് 21 ന്….

ഓട്ടോറിക്ഷകള്‍ക്ക് സ്‌റ്റേറ്റ് പെര്‍മിറ്റ്; ഇനി മുതൽ ജില്ലയിൽ മാത്രമല്ല, കേരളം മുഴുവൻ ഓടാം

കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് ട്രേഡ് യൂണിയൻ്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.  ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര….

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിന് പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ….

ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി

തെക്കൻ ശ്രീലങ്കയ്ക്ക്  മുകളിൽ  ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/….

കെട്ടിട നിര്‍മാണ വ്യവസ്ഥകളില്‍ ഇളവുമായി സര്‍ക്കാർ

കെട്ടിടനിർമാണ വ്യവസ്ഥകളിലടക്കം ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. നിർമാണ പെർമിറ്റിൻ്റെ കാലാവധി 15 വർഷംവരെ നീട്ടിനൽകും. നിർമാണം നടക്കുന്ന പ്ലോട്ടിൽത്തന്നെ ആവശ്യമായ പാർക്കിങ് ഒരുക്കണമെന്നതിലാണ് മറ്റൊരു ഇളവ്. കെട്ടിടം നിർമിക്കുന്ന പ്ലോട്ടിൽത്തന്നെ പാർക്കിങ് ഒരുക്കണമെന്നതിലെ മാറ്റം വാണിജ്യവ്യാപാര സ്ഥാപനങ്ങൾക്ക് ഗുണകരമാണ്. 25 ശതമാനം….

ആര്‍ദ്ര കേരളം പുരസ്‌കാരം: തിരുവനന്തപുരം മികച്ച കോര്‍പ്പറേഷന്‍, മണീട് മികച്ച പഞ്ചായത്ത്

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വർഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച കോർപ്പറേഷനായി തിരുവനന്തപുരം കോർപ്പറേഷനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് മികച്ച….