Tag: kerala

കുതിച്ചുയര്‍ന്ന് സ്വർണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 640 രൂപ

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില സർവകാല റെക്കോഡ് തിരുത്തുന്നത്. പവന് 640 രൂപ കൂടി 57920 രൂപയും ഗ്രാമിന് 80 രൂപ ഉയർന്ന് 7,240 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് റെക്കോഡ് നിലവാരമായ….

ആനപാപ്പാനാവാം; ഒറ്റദിവസത്തെ കോഴ്‌സില്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റ്

വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം നടത്തുന്ന കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് പാപ്പാന്മാരാവുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏകദിന കോഴ്സ് നടത്തുന്നത്. ആനയുടമസ്ഥൻ നൽകുന്ന സാക്ഷ്യപത്രത്തോടുകൂടിയതാണ് കോഴ്സ്. പാലക്കാട് ജില്ലയിലെ കോഴ്‌സ് ഒലവക്കോട് വനം ഡിവിഷൻ ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും കോഴ്സ്….

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ തിരുവനന്തപുരത്ത്‌, ശാസ്‌ത്രോത്സവം നവംബര്‍ 15 മുതൽ ആലപ്പുഴയിൽ

സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കും. നാലിന്‌ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശീയ കലാരൂപങ്ങൾകൂടി മത്സര ഇനമായി ഇക്കുറി അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ….

57000 കടന്ന് സ്വർണവില; പവന് ഇന്ന് 360 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 360 രൂപ വർധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയുമായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം….

കന്നുകാലികളിലെ വന്ധ്യതാപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള റഫറൽ കേന്ദ്രം തലയോലപ്പറമ്പിൽ

പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക്‌ ജില്ലയിലും തുടക്കമാകുന്നു. കന്നുകാലികളിലെ വന്ധ്യതാപ്രശ്‌നങ്ങൾ പരിഹരിക്കാൻ കെഎൽഡി ബോർഡിന്റെ  ‘മേഖലാ കന്നുകാലി വന്ധ്യതാനിവാരണ കേന്ദ്രം(റഫറൽ) കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കും.   ഭ്രൂണമാറ്റ പ്രക്രിയയിലൂടെ മുന്തിയ ഇനം പശുക്കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും….

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം, കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. 11ാം തീയതിയാണ് കുട്ടിക്ക് പനിയും കടുത്ത തലവേദനയുമുണ്ടാകുന്നത്. 12ാം തീയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട്….

സ്കൂൾ ഒളിമ്പിക്സ് ആഘോഷമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

സ്കൂൾ കലോത്സവത്തിൻ്റെ മാതൃകയിൽ കായികമേളയിൽ ചാമ്പ്യൻമാരാകുന്ന ജില്ലയ്ക്ക് എവർറോളിങ് സ്വർണക്കപ്പ് നല്‍കികൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവകുപ്പ്, അതേ നിലവാരത്തിൽ കായികമേളയ്ക്കും ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ പേരിൽ മൂന്നുകിലോഗ്രാം സ്വർണക്കപ്പ് നൽകാനാണ് വിദ്യാഭ്യാസവകുപ്പിൻന്റെ ആലോചന. സമയപരിമിതി കാരണം ഇത്തവണ യാഥാർഥ്യമായില്ലെങ്കിൽ….

വീണ്ടും അതിർത്തികടന്ന് തിരുവോണം ബമ്പർ; ഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ്

മലയാളികള്‍ക്ക് വീണ്ടും നിരാശ സമ്മാനിച്ചുകൊണ്ട് തിരുവോണം ബമ്പർ ഒന്നാം സമ്മാനം ഇത്തവണയും അതിർത്തി കടന്നിരിക്കുകയാണ്. കർണാടക സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് മെക്കാനിക്കായി ജോലി ചെയ്യുന്ന….

സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലേയും പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ കെ-റീപിൽ വഴി ബന്ധിപ്പിക്കും

കേരളത്തിൽ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം മുഴുവൻ സർവകലാശാകളിലും നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും ഇവയെല്ലാം പരസ്പ്പര ബന്ധമില്ലാതെയാണ് നടക്കുന്നത്…..

ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസം: ഹൈക്കോടതി

ഇന്ത്യയിൽ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ധനമന്ത്രിയായിരിക്കുമ്പോൾ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതുവഴി വിദ്യാർഥിനി മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി….