Tag: kerala

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റേതാണ് നടപടി. പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് കോടതിയുടെ….

സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി വരുന്നു

സംസ്ഥാന പൊലീസ് തലപ്പത്ത് ഉടൻ സമഗ്ര അഴിച്ചുപണിയുണ്ടാകും. ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഒൻപത് എസ് പി മാരും വിരമിക്കുന്നതോടെയാണ് മാറ്റം. ഫയ‌ർഫോഴ്സ് മേധാവി ബി സന്ധ്യ, എക്സൈസ് കമ്മീഷണ‌ർ എസ് ആനന്ദകൃഷ്ണൻ എന്നിവ‍ർ നാളെ സർവ്വീസിൽ നിന്നും വിമരിക്കും…..

ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സര്‍ക്കാര്‍ സ്കൂളിലെ പ്രഥമാധ്യാപകരും

കേരളത്തിൽ ഇനിമുതൽ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകരും. ഇതുസംബന്ധിച്ച് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന- മരണ സാക്ഷ്യപ്പെടുത്തലിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്താനുള്ള ചുമതല കൂടി ജനനവും….

പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ എടുക്കേണ്ട നടപടികൾക്ക് പുതിയ സർക്കുലർ

കസ്റ്റഡിയിലുളള പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി സർക്കുലർ ഇറക്കി. അക്രമ സ്വഭാവമുള്ള വ്യക്തിയാണെങ്കിൽ പരിശോധന നടത്തുമ്പോൾ ഡോക്ടറുടെ സമീപത്തുനിന്നും മാറിനിൽക്കാൻ പാടില്ല. ഡോക്ടർ പൊലിസിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ കസ്റ്റഡിയിലുള്ള ആളിനെ കാണാൻ പറ്റുന്ന….

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭട്ടി നിയമിതനായി

എസ്.വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. കേന്ദ്ര സർക്കാർ നിയമന ശുപാർശ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ്….

ഹെൽത്ത് കാർഡില്ലെങ്കിൽ പിടിവീഴും, സ്റ്റിക്കറില്ലാത്ത പാഴ്സൽ പാടില്ല; കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോ എന്നിവ….

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കൽ; നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജില്ലാതലത്തിൽ….

വീട്ടുജോലിക്കാർക്ക് തൊഴിൽസുരക്ഷയും പെൻഷനും; കരടുനിയമവുമായി കേരളം

വീട്ടുജോലിക്കാർക്കും ഹോംനഴ്‌സുമാർക്കും തൊഴിൽസുരക്ഷ ഉറപ്പാക്കാൻ കരടുനിയമം തയ്യാറായി. ഗാർഹികജീവനക്കാർക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെൻഷനും ഉറപ്പാക്കുന്നതാണ് നിയമം. രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ ‘തൊഴിലാളി’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി നിയമപരിരക്ഷ നൽകുന്നത്. വീട്ടുജോലികളിൽ ഏർപ്പെടുന്നവർ ഭൂരിഭാഗവും സ്ത്രീകളായതിനാൽ അവരെ ഏജൻസികളും തൊഴിലുടമകളും ചൂഷണം….

കനത്ത കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

കനത്ത കാറ്റിനും മഴയക്കും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മെയ്‌ 26 മുതൽ 28 വരെ….

എഐ ക്യാമറ നിരീക്ഷണം: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്

സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ….