Tag: kerala

കുതിച്ച് സ്വർണവില; ഒരു പവന് ഇന്ന് എത്ര രൂപ നൽകണം?

സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8 ​ഗ്രാം) സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ….

മുഖ്യമന്ത്രി ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലേക്ക് യാത്രതിരിക്കും

9 ദിവസം നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാത്ര ചെയ്യുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. ഇന്ന് രാത്രിയാണ് യാത്ര തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പകരം ചുമതല….

നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിരീകരിച്ചവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍….

കേരളത്തിലെ വിദ്യാർത്ഥികൾ പഠിക്കാൻ മുന്നിൽ; നാഷണൽ അച്ചീവ്മെന്റ് സർവേ റിപ്പോർട്ട്

ദേശീയതലത്തിൽ സ്കൂൾ വിദ്യാർഥികളുടെ അടിസ്ഥാന വിഷയങ്ങളിലെ പഠനനിലവാരം അളക്കുന്ന നാഷണൽ അച്ചീവ്മെന്റ് സർവേയിൽ (നാസ് 2024) കേരളത്തിന്റേത് മികച്ച പ്രകടനം. മിക്ക വിഷയങ്ങളിലും ദേശീയ ശരാശരിയെക്കാൾ ഏറെ മുകളിലാണ് കേരളത്തിലെ കുട്ടികൾ. 3,6,9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഭാഷ, ഗണിതം, പരിസര പഠനം,….

വരുമോ ബൈക്ക് ടാക്സികൾ കേരളത്തിലും?!

ഗതാഗതക്കുരുക്കിന് മറികടക്കാനും സമയം ലാഭിക്കാനും സഹായിക്കുന്ന ബൈക്ക് ടാക്‌സികള്‍ അധികം താമസിയാതെ കേരളത്തിലെ നിരത്തുകളിലും കാണാന്‍ സാധിക്കുമോ. ഊബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി ശൃംഖലകൾക്ക് സ്വകാര്യ ബൈക്കുകൾ ടാക്സ‌ിയായി ഓടിക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ….

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ MVD

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് നീക്കം. മോട്ടോർ വാഹന വകുപ്പ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ സ്ഥലപരിമിതി മറികടക്കാനാണ് പുതിയ തീരുമാനം. കേന്ദ്രങ്ങൾക്ക് ചുറ്റുമതിലും നിരീക്ഷണ ക്യാമറകളുമുണ്ടാകും. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കും. സ്ഥിരനിയമലംഘകരുടെയും,….

സര്‍ക്കാര്‍ പദവികളില്‍ ‘ചെയര്‍മാന്‍’ പ്രയോഗം ഇനിയില്ല; പകരം ‘ചെയര്‍പേഴ്‌സണ്‍’

സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദം നീക്കി. പകരം ചെയര്‍പേഴ്‌സണ്‍ എന്നാകും ഉപയോഗിക്കുക. ഭരണപരിഷ്‌കാര വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. വനിതാ കമ്മിഷന്‍, യുവജന കമ്മിഷന്‍ മുതലായവയുടെ….

എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ

വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. 57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,672 രൂപയായി. കോഴിക്കോട്ട് 1,704 രൂപ. തിരുവനന്തപുരത്ത് 1,693 രൂപ. കഴിഞ്ഞ ഏപ്രിലിൽ 43 രൂപ, മേയിൽ….

സ്‌കൂൾ പഠനത്തിൽ ഇനി ഹിന്ദി പ്രധാനം; ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന

കേന്ദ്രസർക്കാർ നിർദേശം രാഷ്ട്രീയമായി എതിർത്തെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നൽകി സംസ്ഥാന സർക്കാർ. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാർഥികൾ ഉയർന്ന നൈപുണി നേടാൻ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാർഗരേഖ ലക്ഷ്യമിടുന്നു. ഹിന്ദി കംപ്യൂട്ടിങ് ഉൾപ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റർ….

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‍യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. തീവ്രപരിചരണ വിഭാ​ഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക….