Tag: kerala

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍….

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

പവന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇന്നലെ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,720 രൂപയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില ഉയരാൻ കാരണമായത്. റഷ്യ-ഉക്രെയ്ൻ യുദ്ധവും, മിഡിൽ….

പിഎസ്‍സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി

പിഎസ്‍സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. പിഎസ്‍സിയുടെ എംബ്ലം ഉപയോഗിച്ചും കമ്മിഷന്റെ പേരോ സമാന പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്ഥാപനങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫെയ്സ്ബുക്ക് പേജ്, യുട്യൂബ് ചാനൽ എന്നിവ നടത്തുന്നുണ്ടെന്ന് പിഎസ്‌സി….

ഇടിയോടും കാറ്റോടും കൂടിയ മഴ; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറത്തും വയനാടും ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം….

ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ശനിയാഴ്ച….

വീണ്ടും 54000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്നലെ 320  രൂപ ഉയർന്നു, ഇന്ന് 560  രൂപയുടെ വർധനവാണ് ഉള്ളത്. ഇതോടെ വില 54,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,280 രൂപയാണ്. ….

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം; പ്രത്യേക പരിശോധനയുമായി പോലീസ്

സംസ്ഥാനത്ത് ​ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പോലീസ്. ഓപ്പറേഷൻ ആ​ഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പോലീസ് ഓപ്പറേഷൻ ആ​ഗിലൂടെ ലക്ഷ്യമിടുന്നത്. കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെയും പോലീസ് പിടികൂടും. ഗുണ്ടകൾക്ക് സഹായം….

ജൂണ്‍ മൂന്നിന് സ്കൂള്‍ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്

അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നടക്കും. സ്കൂള്‍ തുറക്കുന്ന ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നും….

മഴയെത്തുന്നു, ഇടിമിന്നൽ സാധ്യതയും, 5 ജില്ലകളൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

കൊടും ചൂടിന് ആശ്വാസം പകർന്ന് ഇന്ന് ഒമ്പത് ജില്ലകളില്‍ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത….

ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് രൂപീകരിച്ച ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി രൂപ. മാലിന്യ സംസ്‌കരണത്തിൽ കേരളം നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റമാണ് ക്ലീൻ കേരളാ കമ്പനിയുടെ മാലിന്യ ശേഖരണ വർധനയിലൂടെ തെളിയുന്നത്. ഈ….