Tag: kerala

മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്ന് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അടുത്ത മാസം 15നകം ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി. ശമ്പളം നൽകിയില്ലെങ്കിൽ ജൂലൈ 15 അർധരാത്രി….

പ്ലസ് വണ്‍ ക്ലാസ് ഇന്നുമുതല്‍; 3,22,147 വിദ്യാർഥികൾ ആദ്യദിനം

2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകൾ ഇന്ന് മുതല്‍. 3,22,147 വിദ്യാർഥികൾ ആദ്യദിനം ക്ലാസിലെത്തും. മെറിറ്റ് സീറ്റിൽ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയിൽ 19,251 പേരും മാനേജ്‌മെന്റ് സീറ്റിൽ 19,192 പേരും അൺഎയ്ഡഡ് സ്കൂളിൽ 10,583 പേരുമാണ്….

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത; മലപ്പുറത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്….

മഴ കനത്തതോടെ പകർച്ചപ്പനി പടരുന്നു: ആശങ്ക ഉയർത്തി ഡെങ്കി, എലിപ്പനി

മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നു. ഈ ദിവസങ്ങളിൽ പതിനായിരത്തോളം പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. മഴ കനക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ്….

60 കോടി സമാഹരിക്കാൻ ബിഎസ്എൻഎല്‍ ആസ്‌തികള്‍ വിൽക്കുന്നു; സംസ്ഥാനത്ത്‌ 24 ഇടങ്ങളിലെ വസ്‌തു വിൽക്കും

ബിഎസ്എൻഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള വസ്‌തുക്കൾ വിൽക്കാൻ ടെൻഡർ ക്ഷണിച്ച് കേരള സർക്കിൾ. ആലുവ ചൂണ്ടിയിലെ 2.25 ഏക്കറും കൊട്ടാരക്കരയിലെ 90 സെന്റുമാണ് വിൽക്കുന്നത്. ഇതിനായി ഡൽഹി ആസ്ഥാനമായ ജെഎൽഎൽ പ്രോപ്പർട്ടി കൺസൾട്ടൻ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴി ടെൻഡർ ക്ഷണിച്ചതായി ബിഎസ്എൻഎൽ ആസ്‌തി….

കെ രാധാകൃഷ്ണന് പകരം ഒ.ആർ.കേളു; പട്ടിക ജാതി-പട്ടിക വർ​ഗ മന്ത്രിയാകും

മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും,….

കാലവര്‍ഷക്കാറ്റ് സജീവമാകുന്നു; ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച….

ദുർബലമായ കാലവർഷം ശക്തിപ്രാപിക്കുന്നു; കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസവും

കഴിഞ്ഞ ഒരാഴ്ച്ച ദുർബലമായിരുന്ന കാലവർഷം വ്യാഴാഴ്ചയ്ക്ക് ശേഷം സജീവമാകാൻ സാധ്യത. അടുത്ത 1-2 ദിവസങ്ങളിൽ എല്ലാം ജില്ലകളിലും പലയിടത്തായി മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂൺ 20 നു ശേഷം കേരള തീരത്ത് കാലവർഷക്കാറ്റ് ശക്ത‌ി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ( അതോടൊപ്പം പടിഞ്ഞാറൻ….

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ….

പിഎസ്‌സി ലിസ്റ്റിലുണ്ടെങ്കിൽ താൽക്കാലിക അധ്യാപക നിയമനത്തിൽ മുൻ‌ഗണന

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരുടെ ദിവസവേതന താൽക്കാലിക നിയമനം നടത്തുമ്പോൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ് (സ.ഉ (സാധാ) നം. 3404/2024/ജിഇഡിഎൻ). എന്നാൽ, ദിവസവേതന നിയമന കാലയളവിലെ ആനുകൂല്യങ്ങൾ ഭാവിയിൽ പിഎസ്‌സി വഴിയുള്ള സ്ഥിരനിയമനത്തിന്….