Tag: kerala police

ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാൻ ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’

കഞ്ചാവുൾപ്പെടെ ലഹരി വസ്‌തുക്കൾ ഉപയോഗിച്ച്‌ കറങ്ങിനടക്കുന്നവരെ പിടികൂടാൻ ഇനി അഞ്ചുമിനിറ്റിലെ പരിശോധനയ്‌ക്ക്‌ സാധിക്കും. അതിനുവേണ്ടതോ, ഒരിറ്റ്‌ ഉമനീർ മാത്രവും. എംഡിഎംഎ ഉപയോഗമടക്കം കണ്ടെത്താൻ കഴിയുന്ന ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’ ആണ്‌ ലഹരിക്കാരെ കുടുക്കുക. തിരുവനന്തപുരം കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി….

ഫോണിൽ ഈ സന്ദേശം ലഭിച്ചവർ ശ്രദ്ധിക്കുക? മുന്നറിയിപ്പുമായി പോലീസ്

വീട്ടിലിരുന്ന പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട ഉടനെ എടുത്തുചാടരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പോലീസ്. സൂക്ഷിച്ചില്ലെങ്കിൽ പണം മാത്രമല്ല മാനവും പോകും. വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകൾ ഏറിയതോടെയാണ് ജാഗ്രതാ നിർദേശവുമായി പോലീസ് രംഗത്തെത്തിയത്. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന….

പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്, മെഡലുകൾ തിരിച്ചുവാങ്ങും; പുതിയവ വിതരണം ചെയ്യും

ഭാഷാ ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളിൽ അക്ഷരതെറ്റുകൾ കടന്നുകൂടിയതിനെ തുടർന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ തീരുമാനം. മുഖ്യമന്ത്രി, പോലീസ് എന്നീ വാക്കുകളിലാണ് അക്ഷരത്തെറ്റുണ്ടായിരിക്കുന്നത്. ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകൾ നൽകാൻ ഡിജിപി ആവശ്യപ്പെടും. തിരുവനന്തപുരത്തുള്ള ഭഗവതി സ്റ്റോഴ്സ് എന്ന….

മണി മ്യൂൾ തൊഴിലവസരമാക്കി യുവാക്കൾ; മുന്നറിയിപ്പ് നല്‍കി പോലീസ്

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടുമുള്ളവരെ ‘ഓൺലൈൻ ജോലി’ നൽകി കുടുക്കാൻ തട്ടിപ്പുസംഘങ്ങൾ. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തൊഴിൽ പരസ്യങ്ങൾ കണ്ട് അപേക്ഷിക്കുന്നവരെയാണ് വലയിലാക്കുന്നത്. തട്ടിപ്പുകാർ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനൽകിയാൽ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ തട്ടിപ്പുകാരുടെ….

എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്…..

ഇ– സിമ്മിലേക്ക്‌ മാറുന്നതിന് വിളിവരും; ബാങ്ക്‌ അക്കൗണ്ട്‌ തട്ടിപ്പിന്‌ പുതിയ മാർഗം

മൊബൈൽ സിം, ഇ- സിം സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിനെന്നുപറഞ്ഞ്‌ കസ്റ്റമർ കെയർ സെന്ററുകളുടെ പേരിൽ വരുന്ന ഫോൺ കോളുകളെ കരുതിയിരിക്കണമെന്ന്‌ പോലീസ്‌. ഇതിലൂടെ ബാങ്ക്‌ അക്കൗണ്ടുകൾ നിയന്ത്രണത്തിൽ കൊണ്ടുവന്ന്‌ സാമ്പത്തിക തട്ടിപ്പു നടത്തുകയാണ്‌ അവരുടെ ലക്ഷ്യം.  നിലവിലുള്ള സിം കാർഡ് ഇ–സിം സംവിധാനത്തിലേക്ക്….

ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കാറുണ്ടോ? അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പോലീസ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രകളിൽ അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ് സംഭവിക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. പോലീസിന്റെ അറിയിപ്പ്: ഗൂഗിള്‍ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര….

വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഇത്തരം ജോലിക്കെതിരെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് പോലീസ് വ്യക്തമാക്കി. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം….

സന്നിധാനത്ത് കുഞ്ഞയ്യപ്പന്മാർക്ക് ടാഗ് സംവിധാനവുമായി കേരള പോലീസ്

ശബരിമലയിൽ എത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ് കേരളാ പോലീസിന്റെ ടാഗ് സംവിധാനം. കേരള പോലീസാണ് കുഞ്ഞു കൈകളിൽ ഈ വളയമിടുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വാച്ചാണെന്ന് തോന്നും. എന്നാൽ ഇതിൽ ചില….