Tag: indian railway

റെയില്‍വേയില്‍ 11558 ഒഴിവുകള്‍

നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്. 11,558 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദമായ നോട്ടിഫിക്കേഷൻ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 14 മുതൽ അപേക്ഷിക്കാം…..

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിനുള്ള ശുപാർശ അംഗീകരിച്ച് കേന്ദ്രം

തലസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും  കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നുമാണ് അറിയപ്പെടുക. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ….

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ഇനി നടക്കില്ല; കീശ കീറും പിഴയുമായി റെയിൽവേ

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ്….

തുടര്‍ച്ചയായി ഹോണ്‍ മുഴക്കി ട്രെയിൻ പോകുന്നത് കണ്ടിട്ടില്ലേ? ഇതിന്‍റെ കാരണമെന്തെന്നറിയാമോ?

ട്രെയിനുകളില്‍ പലതരത്തില്‍ നീളത്തിലും ചെറുതായുമെല്ലാം ഹോണ്‍ മുഴക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ടാകും. ഇവയ്‌ക്ക് ഓരോന്നിനും ഓരോ അർത്ഥമാണുള്ളത്. അവ ഓരോന്നും ഏതെല്ലാമെന്ന് നോക്കാം. ചെറിയൊരു ഹോണ്‍: ഇത്തരത്തില്‍ ചെറിയ ഹോണ്‍ കേട്ടാല്‍ ലോക്കോപൈലറ്റ് ട്രെയിൻ വൃത്തിയാക്കുന്നതിനും കഴുകുന്നതിനും കൊണ്ടുപോകുകയാണെന്നും മനസിലാക്കാം. രണ്ട് ചെറിയ….

മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകള്‍; ആദ്യ 25ല്‍ 11ഉം കേരളത്തില്‍ നിന്ന്

ദക്ഷിണ റെയില്‍വേയില്‍ 2023-24 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, കണ്ണൂര്‍, കൊല്ലം ജംഗ്ഷന്‍, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്‌റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം….

യാത്രക്കാരെ ‘വെള്ളം കുടിപ്പിച്ച്’ കോടികൾ നേടി റെയിൽവേ

ദക്ഷിണ റെയിൽവേയിൽ മാത്രം കഴിഞ്ഞ മൂന്നുമാസം ‘റെയിൽനീർ’ വിറ്റത് 99 ലക്ഷം ബോട്ടിൽ. കിട്ടിയത് 14.85 കോടി രൂപ. റെയിൽവേസ്റ്റേഷനുകളിൽ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകൾ വിറ്റു. ദക്ഷിണറെയിൽവേയിൽ ഓടുന്ന 630 തീവണ്ടികളിലായി ഒരു ലിറ്ററിൻ്റെ 40 ലക്ഷം കുപ്പിവെള്ളമാണ്….

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവേ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ,….

റെയിൽവേയുടെ സർപ്രൈസ്; കേരളത്തിലേയ്ക്ക് മൂന്നാം വന്ദേഭാരത് ട്രെയിൻ

രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഒന്നിനുപുറകെ ഒന്നായി ആരംഭിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേരളത്തിന് മറ്റൊരു വന്ദേഭാരത് ട്രെയിൻ ലഭിക്കാൻ പോകുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. കേരളത്തിലെ എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിനിന്….

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം

2023 – 2024 സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം. 2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചരക്കുനീക്കത്തിലൂടെയാണ് കൂടുതൽ വരുമാനം. മുൻ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 2.4 ലക്ഷം കോടി….