Tag: india

രാജ്യത്തിനൊപ്പം അണിനിരക്കണമെന്ന് മുഖ്യമന്ത്രി; സാഹചര്യം വിലയിരുത്താൻ ഇന്ന് ഉച്ചക്ക് അടിയന്തര മന്ത്രിസഭാ യോഗം

ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോള്‍ ചെയ്യേണ്ടതെന്നും പാകിസ്ഥാന്‍റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ പരമാധികാരത്തെ പോറൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ….

കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’; വിമാനയാത്രികർ 3 മണിക്കൂർ മുൻപ് എത്തണം

 ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കർശനമാക്കും. നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനുശേഷവുമുള്ള….

അതിർത്തികൾ അടച്ചുപൂട്ടി, പട്രോളിങ് നടത്തി യുദ്ധവിമാനങ്ങൾ

ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രത. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ വരെ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു…..

ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ….

ഓപറേഷൻ സിന്ദൂർ: 9 ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് സൈന്യം

ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരും വിക്രം മിസ്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ എത്തിയിരുന്നു. പാകിസ്ഥാന് തിരിച്ചടി….

എന്തുകൊണ്ട് ഇന്ത്യൻ തിരിച്ചടിയുടെ പേര് ‘ഓപ്പറേഷൻ‌ സിന്ദൂർ’?

കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാര കേന്ദ്രത്തിൽ ഉല്ലസിക്കാനെത്തിയ കുടുംബങ്ങളുടെ കണ്ണീർവീഴ്‌ത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി – ഓപ്പറേഷൻ‌ സിന്ദൂർ. പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരർ കണ്ണീർകയത്തിലേക്ക് തള്ളിവിട്ട ഭാര്യമാർക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷൻ‌ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ഉത്തർപ്രദേശ് സ്വദേശിയായ ശുഭം….

പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്ത് പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ.  പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും….

5 വർഷത്തിനിടയിൽ നല്ല മഴ ലഭിച്ച വേനൽക്കാലം; ഉയർന്ന താപനില ഫെബ്രുവരിയിൽ

മെച്ചപ്പെട്ട മഴയും കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ചൂടുമായി 2025 വേനൽ കാലം തുടരുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ നല്ല രീതിയിൽ മഴ ലഭിച്ച വേനൽക്കാലമാണ് 2025 (192 mm). 2022 ന് ശേഷം (243 mm) ഇത്തവണത്തെ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും….

52-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി ആർ ​ഗവായിയെ നിയമിച്ച് രാഷ്‌ട്രപതി

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ (ബി.ആർ. ഗവായി) നിയമിക്കുന്നതിന് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. മെയ് 13 ന് വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിൻഗാമിയായി ജസ്റ്റിസ് ബി ആർ….

കേരളത്തിലുണ്ടായിരുന്നത് 104 പാക് പൗരന്മാർ, 98 പേര്‍ സംസ്ഥാനത്ത് തുടരും; ആറ് പേർ മടങ്ങി

പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്…..