Tag: india

ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ

ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ച് രാജ്യം ജപ്പാനെ മറികടന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. യുഎസ്, ചൈന ,….

ബ്രഹ്മോസിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയർത്തും

ദൂരപരിധി കൂടിയ ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി രാജ്യം. മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയർത്താനുള്ള പ്രവർത്തനങ്ങളിലാണ് പ്രതിരോധ ഗവേഷകർ. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചിരുന്നു. വിമാനത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പും….

കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ കേസുകളിൽ ഭൂരിഭാഗവും….

ഏഷ്യാകപ്പില്‍നിന്ന് പിന്‍മാറി ഇന്ത്യ; ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ച് BCCI

ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാക്കിസ്താനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേർജിങ് ഏഷ്യാകപ്പിലും കളിക്കില്ല. പാക് മന്ത്രിയും പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമായ മൊഹ്സിൻ നഖ്വിയാണ് നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ….

ഐപിഎൽ ശേഷിക്കുന്ന മത്സരങ്ങള്‍ ശനിയാഴ്‌ച മുതൽ

വിദേശ താരങ്ങൾ തിരിച്ചെത്തുന്നതിൽ അനിശ്ചിതത്വം തുടരവെ ഐപിഎൽ വിജയകരമായി അവസാനിപ്പിക്കാൻ ബിസിസിഐ തിരക്കിട്ട നീക്കത്തിൽ. ഒരാഴ്ച‌ത്തേക്ക് നിർത്തിവച്ച ഐപിഎൽ ശനിയാഴ്ചയാണ് വീണ്ടും തുടങ്ങുന്നത്. കളി നീണ്ടതോടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുങ്ങുന്ന കളിക്കാർ പ്രതിസന്ധിയിലായി. ചില വിദേശ താരങ്ങൾ പിന്മാറി. ഈ….

ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ‘ഭാർഗവാസ്ത്ര’ എന്നതാണ് ഡ്രോൺ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാൽപൂരിൽ നടന്ന പരീക്ഷണം വിജയകരം. ഈ കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകൾ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിൽ പരീക്ഷണത്തിന് വിധേയമാക്കി. എല്ലാ….

സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ അതിര്‍ത്തി മേഖലയില്‍ നടത്തിയ ആക്രമണശ്രമത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്. തീരുമാനം….

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്നത് ഡിജിഎംഒ തല ചർച്ച; ആരാണ് ഡിജിഎംഒ?

പാകിസ്ഥാനുമായി ഡിജിഎംഒ തല ചർച്ച മാത്രമാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. സൈനിക തലത്തിലെ ചർച്ചകൾ മാത്രമേ പാകിസ്ഥാനുമായി ഇപ്പോഴത്തെ സംഘർഷ സാഹചര്യത്തിലുള്ളൂ എന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിജിഎംഒ തല ചർച്ച നടക്കുക. ആരാണ് ഈ….

പ്രകോപനം സൃഷ്ടിക്കുന്നത് പാക്കിസ്ഥാൻ; ജനവാസ മേഖലയിൽ ആക്രമണം നടത്തുന്നു

ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. പടിഞ്ഞാറൻ അതിർത്തിയില്‍ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ….

പ്രകോപനം തുടരുന്നു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷ സാഹചര്യത്തിൽ ദില്ലിയിൽ മുഴുവൻ ആശുപത്രികളും സജ്ജമാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി രേഖ ശർമ്മ വ്യക്തമാക്കുകയും ചെയ്തു. നിലവിൽ ജമ്മുവിൽ പലയിടങ്ങളിലായി ഷെല്ലാക്രമണം….