Tag: india

ഡിജിലോക്കർ രേഖകൾ ഒർജിനലിന് തുല്യമോ?!

ടെന്‍ഷനില്ലാതെ രേഖകള്‍ സൂക്ഷിക്കാവുന്ന ഡിജിലോക്കര്‍ സംവിധാനത്തെക്കുറിച്ച് ഡിജിറ്റല്‍ യുഗത്തിലും പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ഡിജിലോക്കറില്‍ എവിടെയിരുന്നും ഫയലുകള്‍ ഡിജിറ്റലായി ഹാജരാക്കാം. ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ എല്ലായിടത്തും സ്വീകരിക്കും. ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുമ്പോള്‍ അസ്സല്‍ കോപ്പിയ്ക്ക് പകരം ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ കാണിച്ചാല്‍….

ഹോർലിക്സ് ഇനി ‘ഹെൽത്തി ഡ്രിങ്ക്‌’ അല്ല; തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം

ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന്….

144.17 കോടി ജനസംഖ്യയുമായി ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ; രണ്ടാമത് ചൈന

ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയായെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നു. 142.5 കോടിയോടെ ചൈന രണ്ടാംസ്ഥാനത്താണ്. യു.എൻ.എഫ്.പി.എ.(യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ട‌ിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി-2024’ റിപ്പോർട്ടിലാണ് കണക്കുകൾ…..

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് എറണാകുളം സ്വദേശിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് ഈ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന്….

കുട്ടികൾക്ക് ബ്ലൂ ആധാർ എടുത്തിട്ടുണ്ടോ; ഉപയോഗം ഇതെല്ലാം

ഇന്ത്യയിലെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുകയോ മൊബൈൽ സിം കാർഡ് എടുക്കുകയോ തുടങ്ങി ഒട്ടുമിക്ക കാര്യങ്ങള്‍ക്കും നമ്മുടെ രാജ്യത്ത് ഇന്ന് ആധാർ കാർഡ് വേണം. ആധാർ കാർഡിൽ ബ്ലൂ ആധാർ….

പ്രൈമറി ക്ലാസുകളിൽ ബിഎഡുകാർ വേണ്ട: വിലക്ക് ആവർത്തിച്ച് സുപ്രീം കോടതി

ബിഎഡുകാർ പ്രൈമറി ക്ലാസ് അദ്ധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച് സുപ്രീം കോടതി. മധ്യപ്രദേശിലെ കേസിൽ പുറപ്പെടുവിച്ച വിധി അന്നു മുതലുള്ള നിയമനങ്ങളുടെ കാര്യത്തിൽ രാജ്യമൊട്ടുക്കും ബാധകമാകുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തത വരുത്തി. വിജ്ഞാപനത്തിൽ….

എ.ടി.എമ്മുകളില്‍ യു.പി.ഐ.വഴിയും പണം നിക്ഷേപിക്കാം

യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ (സിഡിഎം) പേയ്‌മെന്‍റുകളും ക്യാഷ് ഡെപ്പോസിറ്റുകളും നടത്താൻ മൂന്നാം കക്ഷി യുപിഐ ആപ്പുകളെ അനുവദിക്കാൻ ഒരുങ്ങി ആർബിഐ. 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. “സിഡിഎമ്മുകൾ വഴിയുള്ള….

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം

2023 – 2024 സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം. 2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചരക്കുനീക്കത്തിലൂടെയാണ് കൂടുതൽ വരുമാനം. മുൻ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 2.4 ലക്ഷം കോടി….

ഇനി വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം

ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ്‌ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു. ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്‌ടാഗുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ,….

രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയാണ് കടുത്തചൂട് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഡയറക്‌ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര….