Tag: india

ജനസംഖ്യ സെന്‍സസ് അടുത്ത മാസം ആരംഭിച്ചേക്കും; റിപ്പോര്‍ട്ട് 2026 മാര്‍ച്ചോടെ

രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് അടുത്തമാസം ആരംഭിച്ചേക്കും. സെൻസസ് പൂർത്തിയാക്കാൻ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. 2026 മാർച്ചിൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെൻസസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം….

തുടർച്ചയായി രണ്ടാം തവണയും ആ​ഗോള നേട്ടം സ്വന്തമാക്കി ആർബിഐ ഗവർണർ

റിസർവ് ബാങ്ക്  ഗവർണർ ശക്തികാന്ത ദാസിനെ അമേരിക്കയിലെ ‘ഗ്ലോബൽ ഫിനാൻസ്’ മാഗസിൻ ആഗോളതലത്തിലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് ദാസ് ഈ നേട്ടം കൈവരിക്കുന്നത്. ‘എ+ ‘ റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിലാണ്….

ആഗസ്റ്റ് 21 ന് ഭാരത് ബന്ദ്, പൊതുഗതാഗതം തടസപ്പെടും, കേരളത്തെ ബാധിക്കുമോ?

ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി ആഗസ്റ്റ് 21 ന്….

16-ാം നമ്പര്‍ ജഴ്‌സി ഇനി മറ്റാര്‍ക്കുമില്ല, പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം

പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം….

ഇന്ത്യയിലെ ജനസംഖ്യ 2036-ൽ 152.2 കോടിയാകും

ഇന്ത്യയിലെ ജനസംഖ്യ 2036-ഓടെ 152.2 കോടിയാകുമെന്നും ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിൻ്റെ വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023 റിപ്പോർട്ട്. സ്ത്രീകൾ 2011-ൽ 48.5 ശതമാനമായിരുന്നത് 48.8 ശതമാനമായി വർധിക്കും. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീപങ്കാളിത്തം….

ഭാരതത്തിന്റെ രണ്ടാമത്തെ ആണവ അന്തർവാഹിനി പ്രവർത്തന സജ്ജമാകുന്നു; ‘അരിഘട്ട്’ കമ്മീഷൻ ഉടൻ

ഇന്ത്യയുടെ ആണവ അന്തർവാഹിനി പദ്ധതിക്ക് ഊർജ്ജം പകർന്ന് രണ്ടാം ആണവ അന്തർവാഹിനി പ്രവർ‌ത്തന സജ്ജമാകുന്നു. ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ നാവികസേന. ആണവ മിസൈലുകൾ അന്തർവാഹിനിയിലുണ്ടാകും. വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഐഎൻഎസ് അരിഘട്ട്….

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകളിൽ ലോഗോ നിർബന്ധം; നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ മുന്നിൽ പദ്ധതിയുടെ ലോഗോ പ്രദർശിപ്പിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ സാഹു രാജ്യസഭയിൽ അറിയിച്ചു. ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ….

അനധികൃത വായ്പ ആപ്പുകൾക്ക് പൂട്ട് വീഴും; നിയന്ത്രണം കടുപ്പിക്കാൻ ആർബിഐ

ഡിജിറ്റൽ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി റിസർവ് ബാങ്ക്. അനധികൃത ആപ്പുകൾ മൂലമുണ്ടാകുന്ന  പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്‍കുന്ന  സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ ആർബിഐക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നിർദേശിച്ചിട്ടുണ്ട്. കൂണുപോലെ….

ഐടിആർ ഫയൽ ചെയ്തവർക്ക് മുന്നറിയിപ്പ് നൽകി ആദായ നികുതി വകുപ്പ്

പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31  ആയിരുന്നു. ഇനിയും ഐടിആർ ഫയൽ ചെയ്യാത്തവർക്ക് പിഴയൊടു കൂടി ഡിസംബർ 31 വരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. ഫയൽ ചെയ്തവർക്ക് പലർക്കും ഇതിനകം….

അവയവങ്ങൾ കൊണ്ടുപോകുന്നതിന് മാർഗനിർദേശവുമായി കേന്ദ്രം

അവയവമാറ്റ ശസ്ത്രക്രിയക്കായി അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റം പരമാവധിയാക്കാനും കൈമാറ്റശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകാനും കഴിയുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. വിമാനമാർഗം കൊണ്ടുപോകാൻ ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണന നൽകാൻ….