Tag: india

ഒന്നാം ഏകദിനത്തിൽ വിൻഡീസിനെ തകർത്ത് ടീം ഇന്ത്യ

വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. 115 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 22.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയ തീരത്തെത്തിയത്. 46 പന്തിൽ 52 റൺസുമായി ഇഷാൻ കിഷനാണ്….

വിൻഡീസുമായുള്ള ഒന്നാം ഏകദിനം ഇന്ന്‌; സഞ്ജു സാംസൺ കളിച്ചേക്കും

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലേക്കുള്ള ഒരുക്കത്തിന്റെ ആദ്യപാഠം ഇന്ന്‌. വെസ്‌റ്റിൻഡീസുമായുള്ള ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ആദ്യമത്സരം ഇന്നാണ്‌. ബ്രിഡ്‌ജ്‌ടൗണിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ്‌ കളി. സ്വന്തംനാട്ടിൽ നടക്കുന്ന ലോകകപ്പിന്‌ മികച്ച ഒരുക്കമാണ്‌ ഇന്ത്യ പ്രതീക്ഷിക്കുന്നത്‌. ലോകകപ്പ്‌ ടീമിൽ ഇടംപിടിക്കാനുള്ള ഒരുപിടി താരങ്ങളുടെ….

വിജയക്കുതിപ്പിൽ ചന്ദ്രയാൻ 3; അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയം

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനോട് കൂടുതൽ അടുത്തു. അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയകരമായി നിർവഹിച്ചതായി ഐ എസ് ആർ ഒ അറിയിച്ചു. അടുത്ത മാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും. ഇപ്പോൾ പേടകം 127609 കിലോമീറ്റർ….

നിന്നിട്ടു കാര്യമില്ല? ഈ വർഷം ഇതുവരെ ഇന്ത്യൻ പൗരത്വം ഉപക്ഷിച്ചവരുടെ കണക്കുകള്‍ പുറത്ത്

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 87,026 ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകൾ. ആറ് മാസക്കാലയളവിലെ കണക്കാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് ഇതു സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. 2011 മുതൽ ഇതുവരെ 17.50 ലക്ഷത്തിലധികം….

കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3

രാജ്യത്തിൻറെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ….

മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, വിജയിച്ചാൽ ചരിത്ര നേട്ടം

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആ‍‌‌ർഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്ക്കൊരുങ്ങുകയാണ്. ദൗത്യം വിജയിച്ചാൽ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി മാറും ഇന്ത്യ. ചന്ദ്രനിൽ സുരക്ഷിതമായി പേടകമിറക്കൽ അത്ര എളുപ്പമല്ലായെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. അന്തരീക്ഷവുമില്ല വായുവുമില്ല. പാറകളും ഗ‍ർത്തങ്ങളും….

സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്

ആവേശ പോരാട്ടത്തിനൊടുവില്‍ കുവൈറ്റിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് സാഫ് കപ്പില്‍ ഇന്ത്യക്ക് വിജയം. പിന്നില്‍ നിന്ന ശേഷം തഗിരികെയെത്തിയാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. ആക്രമണ ഫുട്‌ബോള്‍ അഴിച്ച് വിട്ട ഇരു ടീമുകളും വിജയത്തിന് വേണ്ടി ഏറ്റവും കടുത്ത പോരാട്ടം തന്നെയാണ് കാഴ്ച്ച….

ലോസൻ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വർണം

ലോസൻ ഡയമണ്ട് ലീഗ് ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജർമനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. 87.03 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ രണ്ടാം സ്ഥാനവും 86.13 മീറ്റർ ദൂരത്തേക്ക്….

സാഫ് കപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ

സാഫ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോൾ. ഛേത്രിയുടെ രണ്ട് ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു. 10-ാം….

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഓസ്ട്രേലിയക്ക്

തുടരെ രണ്ടാം സീസണിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ ഇതോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായി. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓളൗട്ടായി. വിരാട്….