Tag: india

പിഎം ഇന്റേൺഷിപ്: കേരളത്തിൽ 2,959 അവസരങ്ങൾ

പിഎം ഇന്റേൺഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടി. 2959 ഇന്റേൺഷിപ് അവസരങ്ങളാണ് കേരളത്തിലുള്ളത്. യോഗ്യതയനുസരിച്ച് സംസ്ഥാനത്ത് ലഭ്യമായ അവസരങ്ങൾ ഇങ്ങനെ: 10–ാം ക്ലാസ് – 661, 12–ാം ക്ലാസ് – 202, ഐടിഐ – 717,….

35 ദിവസത്തിനുള്ളില്‍ രാജ്യത്ത് നടക്കുക 48 ലക്ഷത്തിലേറെ വിവാഹങ്ങള്‍

ഇന്ത്യയിൽ ഇനി വിവാഹക്കാലമാണ്. ഇന്ന് മുതൽ ഡിസംബർ 16 വരെ നടക്കാനിരിക്കുന്നത് 48 ലക്ഷത്തിലേറെ വിവാഹങ്ങളാണ്. ഏകദേശം ആറ് ലക്ഷം കോടി രൂപ വിപണിയിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ….

ചന്ദ്രനും സൂര്യനും ശേഷം ഇനി സമുദ്രം: സമുദ്രയാൻ പദ്ധതി പുരോഗമിക്കുന്നു

ഭാരതത്തിന്റെ സമുദ്രയാൻ പദ്ധതിയുടെ കടലിലെ പരീക്ഷണം അടുത്തമാസം തുടങ്ങും. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെയെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനിയിൽ മൂന്നുപേരെ സമുദ്രത്തിൽ 6000 മീറ്റർ താഴെയെത്തിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷണം അടുത്ത വർഷമുണ്ടാകും. ഈ പദ്ധതിക്കുവേണ്ടിയുള്ള അന്തർവാഹിനി ‘മത്സ്യ….

ഒരു രൂപ നാണയം നിർമ്മിക്കാനുള്ള ചെലവ് അറിയാമോ

ഒരു രൂപയ്‌ക്ക് എന്ത് കിട്ടാനാ എന്ന് ചിന്തിക്കാൻ വരട്ടെ. ഈ ഒരു രൂപ നാണയം നിർമ്മിക്കാൻ അതിന്റെ മൂല്യത്തേക്കാൾ കൂടുതൽ ചെലവാണ് സർക്കാർ വഹിക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 1992 മുതൽ പ്രചാരത്തിലുള്ള ഒരു രൂപാ നാണയം നിർമ്മിക്കുന്നതിന് 1.11 രൂപ….

കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു

കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വർധന അനുവദിക്കാൻ ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാവും. നിലവില്‍ ഇത് 50 ശതമാനമാണ്. പണപ്പെരുപ്പം മൂലം ജീവിത….

70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചേക്കും

എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി നൽകുന്നതിനുള്ള കേന്ദ്രസർക്കാരിൻ്റെ ആയുഷ്‌മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തിങ്കളാഴ്‌ചമുതൽ ആരംഭിക്കുമെന്ന് സൂചന. ഔദ്യോഗികപ്രഖ്യാപനം അടുത്തദിവസം ഉണ്ടാവും. ഡിജിറ്റൽസേവ പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്‌.സി.) വഴിയും അക്ഷയകേന്ദ്രങ്ങൾ വഴിയും രജിസ്ട്രേഷൻ സാധ്യമായേക്കും…..

‘കണ്ണടയില്ലാതെ കാണാൻ സഹായിക്കുമെന്ന വാദം തെറ്റ്’; പ്രസ്‌വു തുള്ളിമരുന്നിനുള്ള അനുമതി തടഞ്ഞു

വെള്ളെഴുത്ത് (പ്രസ്‌ബയോപ്പിയ) ബാധിച്ചവർക്ക് കാഴ്ചപ്രശ്‌നം പരിഹരിക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി അവതരിപ്പിക്കപ്പെട്ട പ്രസ്‌വു തുള്ളിമരുന്നിന്‍റെ നിർമ്മാണവും വിപണനവും നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). ഈ തുള്ളിമരുന്നിൽ സജീവ ഘടകമായി ഉപയോഗിക്കുന്ന പൈലോകാർപൈൻ ഹൈഡ്രോക്ലോറൈഡ് പുതിയ കണ്ടെത്തലല്ലെന്ന് നേരത്തെ….

ഇന്ത്യയിൽ എം പോക്‌സ് ഇല്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ്‌ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ….

അപകടകാരികൾ; പനി, ജലദോഷം എന്നിവയ്ക്ക് ഉള്‍പ്പെടെയുള്ള 156 മരുന്നുകൾ നിരോധിച്ച് കേന്ദ്രം

മനുഷ്യ ശരീരത്തിൽ അപകടമുണ്ടാകാൻ സാധ്യതയുള്ള 156 മരുന്നുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മൾട്ടിവിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയ….

ഇന്ത്യയിൽ അരലക്ഷം കുട്ടികളെ കാണാതാകുന്നു; കുട്ടികളെ തട്ടിക്കൊണ്ടുപോകലിൽ ബിഹാർ മുന്നിൽ

നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ വർഷത്തിൽ അരലക്ഷം കുട്ടികളെ കാണാതാകുന്നതായി റിപ്പോർട്ട്‌. 2022ൽ മാത്രം 44524 കുട്ടികളെയാണ്‌ രാജ്യത്ത് കാണാതായത്‌. ഇതിൽ 13379 ആൺകുട്ടികളും 31133 പെൺകുട്ടികളും 12 ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്‌. ബിഹാർ (6600), ഛത്തീസ്‌ഗഡ്‌(1776), മധ്യപ്രദേശ്‌ (3735),….