Tag: exam

സ്കൂളുകളിലെ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്, നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. പൊതുവിദ്യാഭ്യാസ….

ഓൾപാസ് ഒഴിവാക്കൽ , എഴാംക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനം

ഓൾ പാസ് ഒഴിവാക്കൽ ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്തവർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും. വാരിക്കോരി….

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഇക്കുറിയും മാര്‍ക്ക് രേഖപ്പെടുത്തില്ല

എസ്.എസ്.എൽ.സി. പരീക്ഷ വിജയിക്കുന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റില്‍ ഇക്കുറിയും മാര്‍ക്ക് രേഖപ്പെടുത്തില്ല. സ്കൂ‌ൾ ലീവിങ് സർട്ടിഫിക്കറ്റിൽ സ്കോർ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ എന്നാണ് 2025 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷാവിജ്ഞാപനത്തിൽ പരീക്ഷാകമ്മിഷണർ പറയുന്നത്. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം പരീക്ഷാർഥികൾക്ക് ഒരുകാരണവശാലും ലഭിച്ച സ്കോർവിവരം….

മിനിമംമാർക്കിൽ മാർഗരേഖ: എട്ട്, ഒൻപത് ക്ലാസുകളിലും സേ പരീക്ഷ

ഹൈസ്‌കൂളിൽ പാസാവാൻ ഓരോവിഷയത്തിലും മിനിമംമാർക്ക് വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരിക്കേ, എട്ട്, ഒൻപത് ക്ലാസുകളിൽ സേ പരീക്ഷയും വരുന്നു. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന മാർഗരേഖയിൽ ഇക്കാര്യവും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. പൊതുപരീക്ഷ പത്താംക്ലാസിലായതിനാൽ എട്ട്, ഒൻപത് ക്ലാസുകളിൽ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ….

സ്കൂൾ വാർഷികപ്പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു

ക്ലാസ് മുറിയുടെ അഭാവം, ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികളില്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ച് സ്കൂൾ വാർഷികപ്പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷാസമയം ഉച്ചയ്ക്കുശേഷമാക്കി. സ്വതന്ത്രമായി നിലനിൽക്കുന്ന എൽ.പി., യു.പി. സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 18-ന് തുടങ്ങാൻ….

ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടക്കും. ടൈം ടേബിൾ ടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി മുൻപുണ്ടായിരുന്ന രീതിയിൽ സർക്കാർ തന്നെ ചോദ്യപ്പേപ്പർ തയാറാക്കി നൽകും. വൊക്കേഷനൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും….

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. പരീക്ഷാ….

കെ–ടെറ്റ്: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് മാർക്ക് ഇളവില്ല

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കെ–ടെറ്റിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് (ഇഡബ്ല്യുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. പട്ടിക വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും 5% മാർക്ക് ഇളവുണ്ട്. ഇതേ ആനുകൂല്യം ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കും….

എംബിബിഎസ്‌ : പാസാകാൻ ഒരു വിഷയത്തിന്‌ 50 ശതമാനം മാർക്ക്‌ ; ഭേദഗതിയുമായി ദേശീയ മെഡിക്കൽ കമീഷൻ

എംബിബിഎസ്‌ വിജയമാനദണ്ഡത്തിൽ ഭേദഗതിയുമായി ദേശീയ മെഡിക്കൽ കമീഷൻ. എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും ചേർത്ത്‌ ഓരോ വിഷയത്തിനും 50 ശതമാനം മാർക്ക്‌ നേടിയാൽ ഇനി പാസാകാം. എഴുത്തുപരീക്ഷയിലും പ്രായോഗിക പരീക്ഷയിലും പ്രത്യേകം 50 ശതമാനം മാർക്കുവീതം നേടിയാൽമാത്രമേ വിജയിക്കാനാകൂ എന്നതായിരുന്നു നേരത്തെയുള്ള മാനദണ്ഡം…..

ഓണപ്പരീക്ഷ 16 മുതൽ 24 വരെ ; 25ന്‌ സ്‌കൂൾ അടയ്‌ക്കും, അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ തുറക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം….