Tag: cm

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍

പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി….

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും…..

മുഖ്യമന്ത്രി ആര്? തീരുമാനം ഹൈക്കമാന്‍ഡിന്

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക്. കോൺഗ്രസിൻ്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കിയതോടെയാണ് അന്തിമ തീരുമാനം എടുക്കുന്ന ചുമതല ഹൈക്കമാൻഡിലേക്ക് എത്തിയത്. വ്യാഴാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച….

സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഇനി ഹൈ സ്പീഡ്; വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന തീരുമാനങ്ങളും പദ്ധതികളും വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഈ മാസം 20ന് നിയമസഭ ചേരും മുന്‍പ് പ്രധാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് മന്ത്രിമാരും ഓഫിസുകളും. നിയമസഭാ സമ്മേളനത്തിനിടെ  തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നതിനാല്‍ എല്ലാം ഇനി അതിവേഗ മോഡിലേക്ക് മാറ്റാനാണ്….

എ‍‍ഡിജിപിയെ തൽക്കാലം മാറ്റില്ല; തീരുമാനം അന്വേഷണ റിപ്പോർട്ടിന് ശേഷം

എഡിജിപി എം.ആര്‍.അജിത്കുമാറിനെ തല്‍ക്കാലം ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍ അതിശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും വിശ്വസ്തനെ തല്‍ക്കാലം കൈവിടാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണറിപ്പോര്‍ട്ട് കിട്ടുന്നതു വരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു…..

ദുരിതാശ്വാസനിധി ഹർജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. ദുരിതാശ്വാസനിധിയിൽനിന്നു പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത പറഞ്ഞു. മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ….