Tag: chandrayan3

വിക്രമും പ്രഗ്യാനും ഉണരാനുള്ള സാധ്യകള്‍ മങ്ങുന്നു, പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഒ

ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷമുള്ള ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചതോടെ വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ സെപ്തംബര്‍ 30 മുതല്‍ സൂര്യ പ്രകാശം മങ്ങിത്തുടങ്ങിയിരുന്നു. ഭൂമിയിലെ 4 ദിവസങ്ങള്‍ക്ക് തുല്യമായ ചന്ദ്രനിലെ ഒരു രാത്രിക്ക്….

ശിവശക്തി പോയിന്റിൽ സൂര്യനുദിച്ചു, വിക്രം ലാൻഡറും റോവറും മിഴി തുറക്കുമോ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ചതോടെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യം ഉണരുമോ എന്നറിയാൻ കാത്തിരിപ്പ്. സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്ക് സ്ലീപ്പ് മോഡിലേക്ക് മാറിയ ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറും, സെപ്റ്റംബർ രണ്ടിന് ഉറക്കത്തിലേക്ക് പോയ പ്രഗ്യാൻ റോവറും ഉണരുമോ എന്നറിയാൻ….

ചാന്ദ്രയാൻ-3 വിജയം, അടുത്ത ലക്ഷ്യം സൂര്യൻ

ചന്ദ്രയാൻ-മൂന്നിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ, സൂര്യദൗത്യവുമായി ഐഎസ്ആർഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എൽ1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാ​ഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്…..

ചാന്ദ്രയാൻ–3 ; സോഫ്‌റ്റ്‌ ലാൻഡിങ്‌ നാളെ , ആശയവിനിമയം ചാന്ദ്രയാൻ 2 ഓർബിറ്റർ വഴിയും

ചാന്ദ്രയിറക്കത്തിന്‌ ഒരുദിവസം ബാക്കി നിൽക്കേ ലോകശ്രദ്ധ ചാന്ദ്രയാൻ–3ലേക്ക്‌. ബുധൻ വൈകിട്ട്‌ നിശ്‌ചയിച്ചിരിക്കുന്ന സോഫ്‌റ്റ്‌ലാൻഡിങ്ങിന്‌ അവസാനവട്ട ഒരുക്കങ്ങൾ ഐഎസ്‌ആർഒ ആരംഭിച്ചു. ലാൻഡറിലെ സ്വയംനിയന്ത്രിത സംവിധാനത്തിനുള്ള പ്രവർത്തനക്രമങ്ങളും കമാൻഡുകളും ബംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സിൽനിന്ന്‌ പേടകത്തിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌തു തുടങ്ങി. അതിനിടെ നിലവിൽ ചന്ദ്രനെ….

വലിയ ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാൻ 3, ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയം

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. ചന്ദ്രനോട് കൂടുതൽ അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയകരമായി പുർത്തിയാക്കി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പ്രക്രിയ….