Tag: chandrayan 3

ചന്ദ്രയാൻ 3; ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക്

ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള….

ചാന്ദ്രയാൻ 3 ; നിർണായക വഴിതിരിയൽ ഇന്ന്‌ അർധരാത്രിക്കുശേഷം

ചാന്ദ്രയാൻ 3ന്റെ നിർണായക വഴിതിരിയൽ തിങ്കൾ അർധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂർത്തിയാക്കി ചൊവ്വ പുലർച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും. 12.05ന്‌ ഇതിനായുള്ള പ്രവർത്തനങ്ങൾ ബംഗളൂരുവിലെ ഐഎസ്‌ആർഒ ട്രാക്കിങ്‌ സ്‌റ്റേഷനായ ഇസ്‌ട്രാക്കിൽ ആരംഭിക്കും. നിലവിൽ 236-1,27,609 കിലോമീറ്റർ എന്ന പഥം….

വിജയക്കുതിപ്പിൽ ചന്ദ്രയാൻ 3; അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയം

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനോട് കൂടുതൽ അടുത്തു. അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയകരമായി നിർവഹിച്ചതായി ഐ എസ് ആർ ഒ അറിയിച്ചു. അടുത്ത മാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും. ഇപ്പോൾ പേടകം 127609 കിലോമീറ്റർ….

ചന്ദ്രയാൻ 3 യാത്ര തുടരുന്നു: ഭ്രമണപഥം ഉയർത്തുന്ന ജോലികൾ ഇന്ന് മുതൽ ആരംഭിക്കും

ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ഭ്രമണപഥം ഉയർത്തുന്ന ജോലികൾക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. ബെംഗളൂരുവിലെ ഇസ്രൊ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് വഴിയാണ് ഇനി പേടകവുമായുള്ള ആശയവിനിമയം നടക്കുക. ഇത്തരത്തിൽ നാല് ഭ്രമണപഥ മാറ്റങ്ങളാണ്….

കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3

രാജ്യത്തിൻറെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ….