Tag: central govt

രഹസ്യങ്ങൾ ചോർത്തിയാൽ നടപടി! കേന്ദ്രസർക്കാർ ജീവനക്കാർക്ക് താക്കീതുമായി ആഭ്യന്തര മന്ത്രാലയം

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രഹസ്യ വിവരങ്ങൾ പങ്കുവെച്ചാൽ, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കുലർ. കരസേന മുൻ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്….

വിമാന യാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ഇനി ശിക്ഷാനടപടി നേരിടേണ്ടി വരും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റേതാണ് മുന്നറിയിപ്പ്. മറ്റു യാത്രക്കാർക്ക് യാത്രാ തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നാണ് പാർലമെൻ്റിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ….

കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ എയർ കണ്ടീഷനിങ് പ്രവർത്തിപ്പിക്കണം

ഇന്ത്യൻ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി പുതിയ മൈലേജ് പരിശോധനാ നിയമം വരുന്നു. വരുന്ന ഒക്ടോബർ മുതല്‍ കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ എയർ കണ്ടീഷനിങ് പ്രവർത്തിപ്പിക്കണമെന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി. നിലവില്‍ എസി ഓഫാക്കി നടത്തുന്ന പരിശോധനകള്‍ വഴി കമ്പനികള്‍….

മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കണമെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ഈ നിർദേശം നൽകിയത്. സായുധ സേനകളിൽ സേവനം പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് , ഈ….

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ

മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് പകരം പരീക്ഷയെഴുതുന്ന സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഉദ്യോഗാർഥികൾ സ്വന്തം സ്ക്രൈബിനെ ഉപയോഗിക്കുന്ന രീതിക്കുപകരം പരീക്ഷാ ഏജൻസികൾ സ്ക്രൈബിനെ നൽകുന്ന വിധത്തിലേക്ക് മാറ്റാനാണ് നീക്കം. ഭിന്നശേഷി ആനുകൂല്യങ്ങളുടെ പേരിൽ പരീക്ഷയെഴുത്തിൽ ക്രമക്കേട് തടയുകയാണ് ലക്ഷ്യം. പരീക്ഷാ ഏജൻസികളോട് സ്ക്രൈബുമാരുടെ….

പൗരത്വ ഭേദഗതി നിയമത്തിൽ 10 വർഷത്തെ കൂടി ഇളവ്, മുസ്ലീം അല്ലാത്തവര്‍ക്ക് അര്‍ഹത

പൗരത്വ ഭേദഗതി നിയമത്തിൽ വലിയ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷിക്കാനുള്ള കട്ട് ഓഫ് തീയതി 2014ല്‍ നിന്ന് 2024 ആക്കി മാറ്റി  ഉത്തരവിറക്കി. 2024 ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന്….

തൊഴിലുറപ്പ് പദ്ധതി: ഡിജിറ്റൽ ഹാജർ മാത്രം പോരാ; നേരിട്ടെത്തി പരിശോധിക്കണം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡിജിറ്റൽ ഹാജർ സംവിധാനത്തിൽ ക്രമക്കേടെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. നാഷനൽ മൊബൈൽ മോണിറ്ററിങ് സംവിധാനത്തിൽ (എൻഎംഎംഎസ്) ഹാജർ രേഖപ്പെടുത്തുന്നതിലും ജോലി സ്ഥലത്തെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിലുമാണ് ക്രമക്കേട്. ഈ സാഹചര്യത്തിൽ അധികൃതർ നേരിട്ടെത്തി ഹാജർ പരിശോധിക്കണമെന്ന്….

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

യുപിഐ ഇടപാടുകള്‍ക്ക് ജി.എസ്.ടി ബാധകമാക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്നും, നിലവില്‍ അത്തരമൊരു ശുപാര്‍ശ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 2000 രൂപയ്ക്ക് മുകളിലുള്ള….

വരുമോ ബൈക്ക് ടാക്സികൾ കേരളത്തിലും?!

ഗതാഗതക്കുരുക്കിന് മറികടക്കാനും സമയം ലാഭിക്കാനും സഹായിക്കുന്ന ബൈക്ക് ടാക്‌സികള്‍ അധികം താമസിയാതെ കേരളത്തിലെ നിരത്തുകളിലും കാണാന്‍ സാധിക്കുമോ. ഊബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി ശൃംഖലകൾക്ക് സ്വകാര്യ ബൈക്കുകൾ ടാക്സ‌ിയായി ഓടിക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ….

സ്‌കൂൾ പഠനത്തിൽ ഇനി ഹിന്ദി പ്രധാനം; ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന

കേന്ദ്രസർക്കാർ നിർദേശം രാഷ്ട്രീയമായി എതിർത്തെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നൽകി സംസ്ഥാന സർക്കാർ. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാർഥികൾ ഉയർന്ന നൈപുണി നേടാൻ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാർഗരേഖ ലക്ഷ്യമിടുന്നു. ഹിന്ദി കംപ്യൂട്ടിങ് ഉൾപ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റർ….