Tag: cbse

ഈ വർഷംമുതൽ സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും

10 -ാം ക്ലാസ് പരീക്ഷയിൽ അടിമുടി മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കുകയാണ് ഇതിൽ പ്രധാനം. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയവും ഒഴിവാക്കുകയും ചെയ്യും. ഈ വർഷം മുതൽ പുതിയ രീതികൾ നടപ്പാക്കും എന്നാണ് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ…..

സിബിഎസ്ഇ 10, 12 പരീക്ഷ ഫെബ്രുവരി 17 മുതൽ

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17ന് ആരംഭിക്കും. 10, 12 ക്ലാസുകളുടെ പ്രധാന പരീക്ഷ, പത്താം ക്ലാസ് വിദ്യാർഥികളുടെ രണ്ടാമത്തെ ബോർഡ് പരീക്ഷ എന്നിവ ഉൾപ്പെടുന്ന താൽക്കാലിക പരീക്ഷാ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. ഈ അധ്യയനവർഷം….

10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷയെഴുതാനുള്ള മാനദണ്ഡം കർശനമാക്കി സിബിഎസ്ഇ

10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) നിർദ്ദേശം പുറപ്പെടുവിച്ചു. അക്കാദമിക്, ഹാജർ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി…..

സിബിഎസ്ഇ ബോർഡ് പരീക്ഷ: ‘അപാർ’ നമ്പർ നിർബന്ധം

സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടെ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി) നമ്പർ നിർബന്ധമാക്കുന്നു. അടുത്ത ബോർഡ് പരീക്ഷ മുതൽ ഇതു പ്രാബല്യത്തിൽ വരുത്താൻ സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ….

സിബിഎസ്ഇ സ്കൂളുകളിൽ എൻസിഇആർടി പുസ്തകം മതി

സിബിഎസ്ഇ സ്കൂളുകളിലെ അധ്യയനത്തിന് എൻസിഇആർടി പാഠപുസ്തകങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നു നിർദേശം. എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ തയാറാക്കിയ പുസ്തകങ്ങൾ പലയിടത്തും പിന്തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്കു സിബിഎസ്ഇ കത്തയച്ചത്. 9 മുതൽ 12 വരെ ക്ലാസുകളിൽ എൻസിഇആർടി പുസ്തകം മാത്രമേ ഉപയോഗിക്കാവൂ…..

‘വണ്ണം തടയാൻ എണ്ണ കുറയ്‌ക്കണം’ സ്കൂളുകളിൽ ബോധവത്കരണത്തിന് സിബിഎസ്‌ഇ

കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളിൽ എണ്ണയ്ക്കെ‌തിരേ ബോധവത്കരണം നടത്താൻ ബോർഡുകൾ സ്ഥാപിക്കണമെന്ന് സിബിഎസ്ഇ. കഴിഞ്ഞദിവസം സിബിഎസ്ഇ ഡയറക്ടർ സ്കൂളുകൾക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. പഞ്ചസാരയുടെ അമിതോപയോഗത്തിനെതിരേ സ്‌കൂളുകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്നുകാട്ടി നേരത്തേ നൽകിയ സർക്കുലറിന്റെ തുടർച്ചയാണിത്. പൊതുസ്ഥലങ്ങളിൽ ബോർഡ് സ്ഥാപിച്ച്….

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി 15നും ഏപ്രിൽ 4നും ഇടയിൽ നടന്ന ബോർഡ് പരീക്ഷകളിൽ 42 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഇത്തവണ ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും….

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം രണ്ടാഴ്‌ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ സാധ്യത . മുൻ വർഷങ്ങളിലെ രീതി അനുസരിച്ച്, സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം 2025 മെയ് രണ്ടാം വാരത്തിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ഔദ്യോഗിക തീയതി ഇതുവരെ….

സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം

സിബിഎസ്ഇ 10, 12 പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധമാക്കി. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. നിരീക്ഷണം കർശനമാക്കി പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു. 2024 – 25….

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ രണ്ടു തവണ നടത്തിയേക്കും. മാർച്ചിന് പുറമെ ജൂണിലും പരീക്ഷ  നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ അത് വിദ്യാർത്ഥികൾക്ക് സ്വീകരിക്കാൻ കഴിയും. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ….