Tag: cbse

സിബിഎസ്ഇ സ്കൂളുകളിൽ എൻസിഇആർടി പുസ്തകം മതി

സിബിഎസ്ഇ സ്കൂളുകളിലെ അധ്യയനത്തിന് എൻസിഇആർടി പാഠപുസ്തകങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നു നിർദേശം. എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ തയാറാക്കിയ പുസ്തകങ്ങൾ പലയിടത്തും പിന്തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്കു സിബിഎസ്ഇ കത്തയച്ചത്. 9 മുതൽ 12 വരെ ക്ലാസുകളിൽ എൻസിഇആർടി പുസ്തകം മാത്രമേ ഉപയോഗിക്കാവൂ…..

‘വണ്ണം തടയാൻ എണ്ണ കുറയ്‌ക്കണം’ സ്കൂളുകളിൽ ബോധവത്കരണത്തിന് സിബിഎസ്‌ഇ

കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളിൽ എണ്ണയ്ക്കെ‌തിരേ ബോധവത്കരണം നടത്താൻ ബോർഡുകൾ സ്ഥാപിക്കണമെന്ന് സിബിഎസ്ഇ. കഴിഞ്ഞദിവസം സിബിഎസ്ഇ ഡയറക്ടർ സ്കൂളുകൾക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. പഞ്ചസാരയുടെ അമിതോപയോഗത്തിനെതിരേ സ്‌കൂളുകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്നുകാട്ടി നേരത്തേ നൽകിയ സർക്കുലറിന്റെ തുടർച്ചയാണിത്. പൊതുസ്ഥലങ്ങളിൽ ബോർഡ് സ്ഥാപിച്ച്….

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി 15നും ഏപ്രിൽ 4നും ഇടയിൽ നടന്ന ബോർഡ് പരീക്ഷകളിൽ 42 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഇത്തവണ ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും….

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം രണ്ടാഴ്‌ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ സാധ്യത . മുൻ വർഷങ്ങളിലെ രീതി അനുസരിച്ച്, സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം 2025 മെയ് രണ്ടാം വാരത്തിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ഔദ്യോഗിക തീയതി ഇതുവരെ….

സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം

സിബിഎസ്ഇ 10, 12 പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധമാക്കി. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. നിരീക്ഷണം കർശനമാക്കി പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു. 2024 – 25….

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ രണ്ടു തവണ നടത്തിയേക്കും. മാർച്ചിന് പുറമെ ജൂണിലും പരീക്ഷ  നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ അത് വിദ്യാർത്ഥികൾക്ക് സ്വീകരിക്കാൻ കഴിയും. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ….

സിബിഎസ്ഇ പത്താം ക്ലാസ് ഫലം: 93.60 ശതമാനം വിജയം, മേഖലകളിൽ ഒന്നാമത് തിരുവനന്തപുരം

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടി. മേഖലകളിൽ മുന്നിൽ തിരുവനന്തപുരമാണ്. 99.75 ശതമാനം വിജയം. വിജയവാഡ, ചെന്നൈ എന്നീ മേഖലകളാണ് തൊട്ടുപിന്നിൽ. വിജയ ശതമാനത്തിൽ മുൻപിൽ പെണ്‍കുട്ടികളാണ്. cbseresults.nic.in,….

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 86.98 ആണ് വിജയശതമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.65 ശതമാനം വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി….

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷാഫലങ്ങൾ: ഡിജിലോക്കർ കോഡുകളായി

സി.ബി.എസ്.ഇ. 10, 12 ക്ലാസ് ബോർഡ് ഫലങ്ങൾ പ്രഖ്യാപിക്കാനിരിക്കെ വിദ്യാർഥികൾക്ക് ഫലമറിയാനുള്ള ഡിജിലോക്കർ കോഡുകൾ സ്കൂളുകളിലേക്ക് അയച്ചതായി സി.ബി.എസ്.ഇ. ഡിജിലോക്കർ അക്കൗണ്ട് സജീവമാക്കാൻ ആറക്ക ആക്സസ് കോഡുകൾ ആവശ്യമാണ്. ഇതിനായി വിദ്യാർഥികൾ സ്കൂളുകളുമായി ബന്ധപ്പെടണം. ഫലം പ്രഖ്യാപിക്കുന്ന ദിവസം results.cbse.nic.in ‍‍|‍‍‍….

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി. വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം…..