Tag: banking

ബാങ്ക് ജീവനക്കാര്‍ക്ക് ഇൻസന്റീവ് നിരോധിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം ബാങ്ക് ജീവനക്കാർക്ക് നിരാശ സമ്മാനിക്കുന്നതാണ്. ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒന്നായ ഇൻസന്റീവ് നിരോധിക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്ന് ലഭിക്കുന്ന ഇൻസന്റ്റീവ് ഇനത്തിലെ തുകയാണ് നിരോധിക്കുക. മറ്റ് കമ്പനികളുടെ ക്രെഡിറ്റ്….

മിനിമംബാലൻസ് ഇല്ലാത്തതിന് ബാങ്കുകൾ ഈടാക്കിയത് 4,818 കോടി രൂപ!; പിഴ ഒഴിവാക്കണമെന്ന് പാർലമെന്ററി സമിതി

സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ആവറേജ് ബാലൻസ് (എംഎബി) പാലിക്കാത്ത ഉപഭോക്താക്കളിൽനിന്ന് 2024-25 സാമ്പത്തികവർഷം രാജ്യത്തെ ബാങ്കുകൾ പിഴയായി ഈടാക്കിയത് 4,818 കോടിരൂപ. ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ പാർലമെൻ്ററി സമിതി വ്യാഴാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പിഴ….

‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’: ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി

രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശപ്പെട്ടതും എന്നാല്‍ ഉടമസ്ഥന്‍ ഇതുവരെ ഏറ്റെടുക്കാത്തതുമായ ഒരു ലക്ഷം കോടിയിലധികം രൂപ ബാങ്കുകളിലും മ്യൂച്വല്‍ ഫണ്ട് കമ്പനികളിലും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലുമായി കെട്ടിക്കിടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . പൗരന്മാര്‍ക്ക് ഈ പണം തിരികെ ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ‘നിങ്ങളുടെ….

രാജ്യത്ത് വായ്പകളില്‍ വന്‍വര്‍ധനവ്, വായ്പയടയ്ക്കുന്നവര്‍ 28.3 കോടി

രാജ്യത്ത് വായ്‌പകളിൽ വലിയ വർധനവെന്ന് റിപ്പോർട്ട്. കേന്ദ്ര സാമ്പത്തിക സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടി അനുസരിച്ച്, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ബാധ്യതകളുള്ള ഇന്ത്യക്കാരുടെ എണ്ണം 2017-18ൽ 12.8 കോടിയിൽ നിന്ന് 2024-25ൽ 28.3 കോടിയായി. കേന്ദ്രമന്ത്രി നൽകിയ….

ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ ഇനി ഓരോ ആഴ്ചയും

പുതുക്കിയ ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ 2026 ഏപ്രിൽ 1 മുതൽ അതിവേഗം നടക്കും. ഇതിനുള്ള കരടു മാർഗരേഖ റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം വരെ മാസത്തിൽ ഒരിക്കൽ മാത്രമാണ് ബാങ്കുകൾ അടക്കമുള്ള ധന സ്‌ഥാപനങ്ങൾ നമ്മുടെ വായ്പാവിവരങ്ങൾ സിബിൽ പോലെയുള്ള….

ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്

അടിസ്ഥാന പലിശനിരക്കിൽ 0. 25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 5. 5 ശതമാനത്തിൽ നിന്ന് 5. 25 ശതമാനമായി മാറി. ഇതിനാൽ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്ക് കുറയും…..

വായ്പ അവസാനിപ്പിക്കുന്നവർ ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം

ഒരു പേഴ്‌സണല്‍ ലോണിന്റെ തിരിച്ചടവ് അവസാനത്തെ ഇഎംഐ അടയ്ക്കുന്നതോടെ അവസാനിക്കുന്നില്ലെന്ന കാര്യം എത്ര പേർക്ക് അറിയാം?. ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടം കൂടി ശേഷിക്കുന്നുണ്ട് – ബാങ്കില്‍ നിന്ന് ‘നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്’ (NDC) അഥവാ കുടിശ്ശികയില്ല എന്നുളള രേഖ നേടുക….

ഓൺലൈനിൽ പണം സ്വീകരിക്കാൻ ‘പിൻ’; തട്ടിപ്പാണേ, മുന്നറിയിപ്പുമായി കേരള പോലീസ്

നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം നൽകാൻ ലിങ്കുകൾ അയച്ച് അവയിൽ PIN നമ്പർ ടൈപ്പ് ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും? പിൻ നൽകരുതെന്നും തട്ടിപ്പാണെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പോലീസ്. നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് UPI PIN കൊടുക്കേണ്ടിവരുക…..

എടിഎമ്മില്‍ രണ്ട് തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ എന്ത് സംഭവിക്കും?

എടിഎം മെഷീനില്‍ ഡെബിറ്റ് കാര്‍ഡ് ഇടുന്നതിന് മുന്‍പ് രണ്ട്തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് പിന്‍ മോഷണം തടയാനും ഹാക്കര്‍മാരില്‍നിന്ന് രക്ഷപെടാനും സഹായിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും എന്ന….

പഴയ അക്കൗണ്ടുകളിലെ പണം കണ്ടെത്താം

കാലപ്പഴക്കം കാരണം നിഷ്‌ക്രിയമായ ബാങ്ക് അക്കൗണ്ടുകളിലെ പണത്തെക്കുറിച്ച് ആശങ്കവേണ്ട, ഈ തുക നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അതിനുള്ള എളുപ്പവഴികള്‍ ഇതാ…. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് 2014 മെയ് മാസത്തില്‍ നിക്ഷേപകര്‍ക്കുള്ള വിദ്യാഭ്യാസ, ബോധവല്‍ക്കരണ ഫണ്ട്….