Tag: aadhaar card

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം

ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ എൻറോൾമെന്‍റിനോ ആവശ്യമായ രേഖകളുടെ ഒരു പുതിയ പട്ടിക….

ജൂലൈ ഒന്നുമുതൽ ആധാർ ഇല്ലെങ്കിൽ തൽക്കാൽ ടിക്കറ്റ് ഇല്ല

തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കി. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. തൽക്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന് ജൂൺ പത്തിന് പുറപ്പെടുവിച്ച സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കുന്നു. ഇക്കാര്യം….

ഇ-ആധാർ വരുന്നു; പകർപ്പ് നൽകേണ്ട, ആപ്പ് വഴി ആധാർ കൈമാറാം

ആധാറിൻ്റെ പകർപ്പിനുപകരം അതിന്റെ ഇലക്ട്രോണിക് രൂപം നൽകാൻ വൈകാതെ സംവിധാനമൊരുങ്ങും. ക്യുആർ കോഡ് അധിഷ്‌ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാക്കുക. കൂടാതെ, ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോകാതെതന്നെ മാറ്റി നൽകാനും നവംബറോടെ സംവിധാനമുണ്ടാക്കും. ആധാറിനെ ക്യുആർ കോഡ് ഉപയോഗിച്ച്….

ഉടമ മരിച്ചാൽ പാൻ കാർഡും ആധാർ കാർഡും എന്തുചെയ്യണം?

ഇന്ത്യയിലെ ഏതൊരു പൗരൻ്റെയും പ്രധാനപ്പെട്ട രേഖകളാണ് ആധാർ കാർഡും പാൻ കാർഡും. എന്നാൽ ഉടമ മരണപ്പെട്ടാൽ ഈ രേഖകൾ എന്തുചെയ്യും? കുടുംബത്തി​ന്റെ ഉത്തരവാദിത്വമാണ് മരണശേഷം കുടുംബാംഗത്തിന്റെ ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്യുക എന്നുള്ളത്, പലപ്പോഴും ഈ രേഖകൾ എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല…..

പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധുവാകും

ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്‍റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്‍റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി….

ആധാര്‍ കാര്‍ഡില്‍ സര്‍നെയിം മാറ്റണോ?

നിയമങ്ങള്‍ അനുസരിച്ച് ആധാര്‍ കാര്‍ഡിലെ പേര് രണ്ട് തവണ മാറ്റാം. സര്‍നെയിം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. അതിനായി ഒരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ് ആവശ്യം. ആധാര്‍കാര്‍ഡില്‍ രണ്ട് തവണ മാത്രമേ പേര് മാറ്റാന്‍ കഴിയൂ….

പുതിയ ആധാർ ആപ്പ്; ഒറിജിനല്‍ ആധാര്‍ എവിടെയും കൊടുക്കണ്ട, ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ മാത്രം മതി

യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ ആധാർ ആപ്പ് പരീക്ഷിക്കുന്നു. ഈ പുതിയ ആധാർ ആപ്പിലൂടെ ഫേസ് ഐഡി, ക്യുആർ സ്‍കാനിംഗ് എന്നിവ വഴി ഡിജിറ്റൽ പരിശോധന നടത്താനാകും. ഈ പുതിയ ആപ്പിന്‍റെ സഹായത്തോടെ ഡിജിറ്റൽ പരിശോധന നടത്തുന്നത്….

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ഫോം 6B ഭേദഗതി ചെയ്യും. വിവരങ്ങൾ….

ആധാര്‍ സേവനം; മുഖം വ്യക്തമാകുന്നില്ല, ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്ക്

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോകൾ പാടില്ലെന്ന കർശന നിർദ്ദേശവുമായി ആധാർ അതോറിറ്റി. ആധാർ സേവനങ്ങൾക്കായി എത്തുന്നവരുടെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ എടുക്കരുതെന്ന് അക്ഷയ സംരംഭകർക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. ആധാറിനായി നൽകുന്ന ഫോട്ടോയിൽ ചെവിയും നെറ്റിയും വ്യക്തമായിരിക്കണമെന്ന് അറിയിപ്പിൽ….