ചൂട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണ്. രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് നിർദേശവുമുണ്ട്. എന്നാല്‍, രാവിലെ ഏഴുമുതല്‍ത്തന്നെ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും അത്യുഷ്ണം തുടരുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യം കാക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
- ജലാംശവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടമാകും. അതിനാല്‍, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. നാരങ്ങവെള്ളം, കുഞ്ഞിവെള്ളം, മോരും വെള്ളം, കരിക്കിൻവെള്ളം എന്നിവ നല്ലതാണ്.
- വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
- അമിത ഭക്ഷണവും അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയും ഒഴിവാക്കാം.
- എരിവ്, പുളി, മസാല എന്നിവ കുറയ്ക്കാം. ചായ, കാപ്പി എന്നിവയ്ക്ക്പകരം ഫ്രൂട്ട് ജ്യൂസുകളോ പച്ചക്കറി സൂപ്പുകളോ ഉള്‍പ്പെടുത്താം. ബിയർ ഉള്‍പ്പടെയുള്ള മദ്യം ഒഴിവാക്കുക
- വീടിന് പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക. ശരീരത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കരുത്.
- വീടിന് പുറത്തുപോകുമ്പോഴും യാത്രചെയ്യുമ്പോഴും കുടിക്കാൻ വെള്ളം കരുതുക
- കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രം ധരിക്കാം
- വെയിലുള്ളപ്പോള്‍ തുറസ്സായ സ്ഥലത്ത് കളിക്കരുത്.
- തുറസ്സായ സ്ഥലത്ത് കനത്ത വെയിലത്ത് ജോലിചെയ്യുന്നത് ഒഴിവാക്കുക.
- രോഗികള്‍ക്കും പ്രായമുള്ളവർക്കും ഗർഭിണികള്‍ക്കും പ്രത്യേക കരുതല്‍ നല്‍കുക.