വേനലിലെ ഡ്രൈവിങ് സേഫാക്കാം

വേനൽച്ചൂടിൽ വളയംപിടിക്കുമ്പോഴും കരുതലുണ്ടാകകണം. സഞ്ചരിക്കുന്നവർ മാത്രമല്ല, വാഹനങ്ങളെയും ചൂട് പലരീതിയിൽ തളർത്തിയേക്കാം. അറിഞ്ഞിരിക്കാം ചിലതെല്ലാം

ഉച്ചകഴിഞ്ഞുള്ള ഡ്രൈവിങ്ങിൽ ഉറക്കസാധ്യത കൂടുതലാണ്. ജലാംശം അടങ്ങിയ പഴവർഗങ്ങൾ കരുതുക. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർഥങ്ങളും ഫാസ്റ്റ് ഫുഡുകൾ, കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിങ് എന്നിവ വേണ്ട. ചായയുടെയും മറ്റ് സോഫ്റ്റ് ഡ്രിങ്കുകളുടെയും ഉപയോഗം ഒഴിവാക്കുക.

നടപ്പാക്കാം ഇവയെല്ലാം

* ടയർ എയർപ്രഷർ കുറച്ചിടുക, റേഡിയേറ്റർ കൂളന്റിന്റെ അളവും ഇടയ്ക്കിടെ പരിശോധിക്കാം

* വാഹനം തണലത്ത് പാർക്ക് ചെയ്യുക

* കാറുകളിൽ ഡാഷ് ബോർഡ് സൺ പ്രൊട്ടക്ഷൻ ഷീൽഡ് ഘടിപ്പിക്കാം

* പാർക്ക് ചെയ്യുമ്പോൾ ഡോര്‍ ഗ്ലാസ് അല്പം താഴ്ത്തിയിട്ട് വൈപ്പർ ബ്ലേഡ് ഉയർത്തിവെക്കുക.

* ഉണങ്ങിയ ഇലകളുള്ളിടത്തോ മറ്റ് തീപ്പിടിത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാർക്ക് ചെയ്യരുത്

* വെയിലത്ത് നിർത്തിയ വാഹനങ്ങളിൽ യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടുകയും കാറുകളിലേക്ക് വായുസഞ്ചാരം വരുന്ന രീതിയിൽ ഫാൻ ക്രമീകരിക്കുകയും കുറച്ചുദൂരം വാഹനം ഓടിയതിന് ശേഷം മാത്രം എസി ഓൺചെയ്യുകയും വേണം.

* പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലുമുള്ള വെള്ളം, ബോട്ടിലുകളിൽ ഇന്ധനം, തീപ്പിടിത്തത്തിന് സാധ്യതയുള്ള സ്പ്രേകൾ, സാനിറ്റൈസർ എന്നിവ വാഹനത്തിൽ സൂക്ഷിക്കരുത്.

* ഇരുചക്രവാഹനയാത്രക്കാർ യാത്രയ്ക്കിടെ ഇടയ്ക്കിടെ ഇടവേളകളെടുക്കണം. ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.

* അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ചൂടുകാറ്റ് മൂലം നിർജലീകരണമുണ്ടാവും

* നേരിട്ട് വെയിൽ ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കൈയുറയും സൺഗ്ലാസും ധരിക്കുക