തുടർച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 24 ബുധനാഴ്ച പണി മുടക്കും. കഴിഞ്ഞ 4 വർഷമായി തടഞ്ഞു വച്ചിരിക്കുന്ന ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, 3 വർഷത്തെ ക്ഷാമബത്ത കുടിശിക 18% അനുവദിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ മേഖലയിലെ നാൽപതോളം സംഘടനകളാണ് സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുള്ളത്.