ശുക്രനിലേക്ക് വിക്ഷേപിച്ച ബഹിരാകാശ വാഹനം 53 വർഷത്തിന് ശേഷം ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി റിപ്പോർട്ട്. 1970കളിൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ശാസ്ത്രജ്ഞരെ അശങ്കയിലാക്കി ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നത്. അതേസമയം അപകട സാധ്യതയില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
‘പേടകം അതിൻ്റെ മുഴുവൻ ഭാരവുമായി എവിടേക്കാണ് വരുന്നതെന്നും എത്രമാത്രം ഭാരമാണ് തിരിച്ചുവരവിൽ ഉണ്ടാവുകയെന്നും വളരെ നേരത്തെ അറിയേണ്ടതുണ്ട്’-ബഹിരാകാശത്ത് ചിതറി മാറിപ്പോകുന്ന വസ്തുക്കളെ സംബന്ധിച്ച് പഠിക്കുന്ന വിദഗ്‌ധർ സൂചിപ്പിച്ചു.
പരാജയപ്പെട്ട ബഹിരാകാശ പേടകം മേയ് 10ന് തിരിച്ചെത്തുമെന്ന് ഡച്ച് ശാസ്ത്രജ്ഞനായ മാർക്കോ ലാംഗ് ബ്രോയിക്ക് പറഞ്ഞു. കാര്യമായ കോട്ടങ്ങളൊന്നും വന്നിട്ടില്ലെങ്കിൽ 150 മൈൽ വേഗത്തിൽ ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നും ലാംഗ്ബ്രോയിക്ക് വ്യക്തമാക്കി.
പേടകം മനുഷ്യരേയോ വസ്‌തുക്കളിലോ ഇടിക്കാനുള്ള സാധ്യത വളരെ ചെറിയ ശതമാനമാണ്. എന്നാൽ അത് പൂർണമായും തള്ളിക്കളയാനാകില്ല. സോവിയറ്റ് യൂണിയൻ കോസ്മോസ് – 482, 1972 ൽ വിക്ഷേപിച്ചിരുന്നു. രാജ്യത്തിന്റെ ശുക്രൻ ദൗത്യത്തിന്റെ ഭാഗമായായായിരുന്നു ഇത്. റോക്കറ്റിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് പേടകത്തിന് പോകാനായില്ല. അതേസമയം ഒരു ദശാബ്ദത്തിനുള്ളിൽ അതിൽ ഭൂരിഭാഗവും തകർന്നുവീണു.
കോസ്മോസ് – 482 മൂന്നടിയോളം വ്യാസമുള്ള കുറെ കൂടി ഉയർന്ന, അണ്ഡാകൃതിയുള്ള ഭ്രമണപഥത്തിൽ 53 വർഷമായി ലോകമാകെ ചുറ്റുകയായിരുന്നു. തുടർന്ന് പതിയെ താഴുകയാണ്. പേടകത്തിന് നിലനിൽക്കാനാകും. വീനസിൻന്റെ കട്ടിയേറിയ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിലനിൽക്കാൻ പാകത്തിലാണ് പേടകത്തിൻ്റെ നിർമാണം. പാരച്ചൂട്ട് സംവിധാനവും ഹീറ്റ് ഷീൽഡും വർഷങ്ങൾ കഴിഞ്ഞതോടെ പ്രവർത്തന രഹിതമായിക്കാണുമെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു.
അതേസമയം, ഹീറ്റ് ഷീൽഡ് പ്രവർത്തനം ഇല്ലാതാകുന്നത് തന്നെയാണ് നല്ലതെന്നും അല്ലാത്ത പക്ഷം അന്തരീക്ഷവുമായി ഘർഷണം നടത്തി കത്തിപ്പിടിക്കാൻ സാധ്യയുണ്ടെന്നും ഹാർവാർഡിലെ, സ്‌മിത്സോണിയൻ സെൻ്റർ ഫോർ ആസ്ട്രോ ഫിസിക്‌സ് ശാസ്ത്രഞ്ജൻ ജോനാഥൻ മക്ഡോവൽ ഇമെയിലിലൂടെ അറിയിച്ചു. എന്നാൽ ഹീറ്റ് ഷീൽഡ് ഉണ്ടെങ്കിൽ പേടകം കത്താതെ ആകാശത്ത് നിന്നും ഭൂമിയിലേക്ക് കേടുപാടില്ലാതെ എത്തുന്നതായിരിക്കുമെന്നും ജോനാഥൻ പറഞ്ഞു.
നിലവില്‍ 51.7 ഡിഗ്രി വടക്ക് തെക്ക് അക്ഷാംശങ്ങൾക്കിടയിലോ, കാനഡയിലെ ആൽബെർട്ടയിലെ ലണ്ടൻ, എഡ്മണ്ടൺ എന്നിവിടങ്ങളിലോ തെക്കേ അമേരിക്കയിലെ കേപ് ഹോണിലോ ആയിരിക്കും ബഹിരാകാശ പേടകം വീഴുക. ഏതെങ്കിലും സമുദ്രത്തില്‍ തന്നെയാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
