കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ മൺസൂൺ എത്താറ്. ഇതിൽ ഏഴ് ദിവസം വരെ വ്യത്യാസമുണ്ടാകാം. കേരളത്തിലെത്തുന്ന മൺസൂൺ പിന്നീട് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15-ഓടെ രാജ്യത്തൊട്ടാകെ വ്യാപിക്കും.
ഇന്ത്യയിലെ മൺസൂണിൻ്റെ പുരോഗതി സംബന്ധിച്ച നിർണായകമായ സൂചകമാണ് കേരളത്തിൽ മൺസൂൺ എത്തുന്ന തീയതി. കടുത്ത വേനലിൽ വിയർക്കുന്ന ഉത്തരേന്ത്യയ്ക്ക് വലിയ ആശ്വാസമാകും മൺസൂൺ.
അതേസമയം, കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് നിലനില്‍ക്കുകയാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 19-ന് ചില ജില്ലകളിൽ യെല്ലോ അലെർട്ടാണ് ഉള്ളതെങ്കിലും ഓറഞ്ച് അലെർട്ടിന് സമാനമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.