

2024-’25 അദ്ധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽപി, യുപി, ഹൈസ്കൂൾ 8, 9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്.
എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 18 മുതൽ ആരംഭിക്കും. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 27ന് അവസാനിക്കും. 8, 9 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. മാർച്ച് 27ന് പരീക്ഷകൾ അവസാനിക്കും.
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.