സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ഡിസംബർ 31വരെ നീട്ടിയെന്ന് മന്ത്രി ജി ആര് അനിൽ അറിയിച്ചു.
ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനാണ് ഇ.കെ.വൈ.സി അപ്ഡേഷൻ സമയപരിധി ദീർഘിപ്പിച്ചത്.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇപോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിൻ്റെ സഹായത്തോടെ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് മസ്റ്ററിംഗ് നടത്തുന്നു.