ഗുരുതര രോഗബാധിതർക്ക് റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്. മറ്റുള്ളവർക്ക് ഓൺലൈനായി അപേക്ഷ വിളിക്കുന്ന അവസരത്തിൽ അപേക്ഷ നൽകാവുന്നതാണ്.
ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (മാർച്ച് ഒന്ന്) വരെ നീട്ടിയതായും മാർച്ച് മാസം നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിനു പുറമെ ഒരു കാർഡിന് 4 കിലോ അരിയും വെള്ള കാർഡിന് 5 കിലോ അരിയും 10.90 പൈസ നിരക്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.