പൂജ വയ്ക്കേണ്ടത് എപ്പോൾ? എടുക്കേണ്ട സമയം

ഈ വർഷത്തെ പൂജവെയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാംദിവസമാകുന്നത്.

1) 29-9-2025: തിങ്കളാഴ്ച്ച, പൂജ വെയ്പ്പ്: (വൈകിട്ട് 6.30 മുതൽ)

2) 30-9-2025: ചൊവ്വാഴ്ച്ച, ദുർഗ്ഗാഷ്ടമി

3) 01-10-2025: ബുധനാഴ്ച്ച മഹാനവമി, ആയുധപൂജ

4) പൂജയെടുപ്പ്: 02-10-2025 വ്യാഴാഴ്ച്ച രാവിലെ ഉഷഃപൂജക്ക് ശേഷം (വിദ്യാരംഭത്തിന് മുമ്പ്)

വിദ്യാരംഭം: 02-10-2025 വ്യാഴാഴ്ച്ച രാവിലെ പൂജയെടുപ്പിന് ശേഷം. വിജയദശമി ദിവസം വിദ്യാരംഭത്തിന് ക്ഷേത്രത്തിൽ മുഹൂർത്തം നോക്കേണ്ടതില്ല. എന്നിരിക്കിലും രാവിലെ 09.18 വരെ വളരെ നല്ലത്.