പിഎം കിസാൻ 20-ാം ഗഡു ലഭിച്ചില്ലേ? കാരണങ്ങൾ ഇവയാകാം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20-ാം ഗഡു വിതരണം ചെയ്ത് തുടങ്ങി. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി 6,000 രൂപ ലഭിക്കുന്നു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 19 ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയത്.

സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകർക്കും അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുമ്പോൾ സ്റ്റാറ്റസിൻ്റെ ട്രാക്ക് പരിശോധിക്കാൻ കഴിയും. അതേസമയം ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണെന്ന് അർഹരായ കർഷകർ ശ്രദ്ധിക്കേണ്ടതാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള സിഎസ്‌സി കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് പിഎംകിസാൻ ഹെൽപ്പ് ലൈൻ നമ്പറായ 155261 / 011-24300606 എന്നതിൽ ബന്ധപ്പെടാം.

പ്രധാനമന്ത്രി കിസാൻ ഗഡുക്കളുടെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ, കാരണങ്ങൾ ഇവയാകാം

ചില പേയ്‌മെന്റുകൾ കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിട്ടുണ്ട്. കാരണം, പിഎം കിസാൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതുകൊണ്ടാണ്. നിരവധി സംശയാസ്പദമായ കേസുകൾ കൃഷി, കർഷകക്ഷേമ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പിഎം കിസാൻ വെബ്‌സൈറ്റ് അനുസരിച്ച്, അത്തരം കേസുകൾക്കുള്ള ആനുകൂല്യങ്ങൾ ഭൗതിക പരിശോധനയ്ക്കായി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

പേയ്‌മെന്റ് തടഞ്ഞുവയ്ക്കുന്നതിനുള്ള ചില പൊതു കാരണങ്ങൾ

ഭൂവുടമസ്ഥതാ പ്രശ്നങ്ങൾ: 2019 ഫെബ്രുവരി 1 ന് ശേഷം കൃഷിഭൂമി ഏറ്റെടുത്ത കർഷകർക്ക് ഈ പദ്ധതിയിൽ ചേരാൻ അർഹതയില്ല.

ഒന്നിലധികം കുടുംബാംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത്: ഒരേ കുടുംബത്തിലെ ഒന്നിലധികം വ്യക്തികൾക്ക് (ഭർത്താവ്, ഭാര്യ, അല്ലെങ്കിൽ മുതിർന്നവരും പ്രായപൂർത്തിയാകാത്ത കുട്ടികളും പോലുള്ളവർ) ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കിൽ, അത് പരിശോധിക്കപ്പെടും

തെറ്റായ രേഖകൾ: ആധാർ, ബാങ്ക് അല്ലെങ്കിൽ ഭൂമി രേഖകളിലെ പൊരുത്തക്കേടുകൾ പേയ്‌മെന്റ് തടഞ്ഞുവയ്ക്കലിന് കാരണമാകും. പിഎം കിസാൻ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇകെവൈസി നിർബന്ധമാണ്

പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം

*https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:

*ഹോംപേജിൽ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക.

*അതിനുശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക

*ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കാം.

*നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.