കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ് പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്കെത്തി. 8.5 കോടിയിലധികം കർഷകർക്കായി 17,000 കോടിയിലധികം രൂപയാണ് നൽകിയത്. യോഗ്യരായ കർഷകർക്ക് പദ്ധതിക്ക് കീഴിൽ 14-ാം ഗഡുവായി 2,000 രൂപ ലഭിക്കും.
പിഎം കിസാൻ സ്കീമിന്റെ രജിസ്ട്രേഷൻ പ്രക്രിയയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു കേന്ദ്രീകൃത ഹെൽപ്പ് ഡെസ്ക് അവതരിപ്പിച്ചതായി പിഎം കിസാൻ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 14-ാമത്തെ ഗഡു ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള കോമൺ സർവീസ് സെന്ററുമായി (സിഎസ്സി) ബന്ധപ്പെടാം.